Politics

കാട്ടുപോത്തിനെ വേട്ടയാടിയ സംഘത്തിലെ ഒരാള്‍ കൂടി പിടിയിൽ

താമരശേരി: പൂവാറംതോട് തമ്പുരാന്‍കൊല്ലിയില്‍ ഉള്‍വനത്തില്‍ നിന്ന് കാട്ടുപോത്തിനെ വേട്ടയാടിയ സംഘത്തിലെ ഒരു ഒരാളെകൂടി താമരശേരി റെയിഞ്ച് വനപാലകര്‍ പിടികൂടി. പൂവാറംതോട് ആലക്കല്‍ മോഹനന്‍ എന്ന മോനായി (55) ആണ് പിടിയിലായത്. പ്രതി ഒളിവില്‍ താമസിച്ചിരുന്ന ഓടപൊയിലില്‍ വാഴത്തോട്ടത്തിലെ ഷെഡില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. തെളിവെടുപ്പിനിടെ വേട്ടക്കുപയോഗിച്ച തോക്കും കത്തിയുമടക്കം തൊണ്ടി സാധനങ്ങള്‍ കണ്ടെടുത്തു. പ്രതിയെ താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി (രണ്ട്) റിമാന്റ് ചെയ്തു. ഈ കേസില്‍ ഇനിയും നാല് പ്രതികളെ കൂടി പിടികൂടാനുള്ളതായി വനപാലകര്‍ പറഞ്ഞു. താമരശേരി റെയിഞ്ച് ഓഫീസര്‍ എം.കെ.രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്‌റ് ഓഫീസര്‍ കെ.കെ. സജീവ് കുമാര്‍, കെ.പി. പ്രശാന്തന്‍, ബിഎഫ്ഒ മാരായ പി.വിജയന്‍, പ്രസൂദ, ശ്വേത പ്രസാദ്, ഡ്രൈവര്‍ ജിതേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close