Politics

ഭാഷയറിയാതെ പകച്ചുനിന്നു , പിന്നീട് 2018 ലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍, പേടിഎമ്മിനെ നമ്പര്‍ വണ്‍ ആക്കിയ ശേഖറിന്റെ യാത്ര……

പഠിക്കാന്‍ മിടുക്കനായ ശേഖറിന് 14 ാം വയസ്സില്‍ തന്നെ പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

2018 ലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍. ഇന്ത്യയുടെ സബ് സ്‌ക്രിപ്ഷന്‍ അവസാനിച്ച ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐ .പി. ഒ യുടെ ഉടമ വിജയ് ശേഖര്‍ ശര്‍മ. എന്നാല്‍ എല്ലാ വിജയകഥകളുടെയും പിന്നാമ്പുറത്ത് കഷ്ടപ്പാടിന്റെയും, പരാജയത്തിന്റെയും കയ്പുണ്ടാകും പറയുന്നതു പോലെ ഇദ്ദേഹത്തിന്റെ ജീവിതത്തിലും അത്തരത്തില്‍ ഒരു കയ്പുനിറഞ്ഞ അധ്യായമുണ്ടായിരുന്നു.എന്നാല്‍ വീഴ്ചകളിലൊന്നും പതറാതെ ആത്മവിശ്വാസത്തോടെ മുന്നേറിയ ശേഖര്‍ ഇന്ന് പതറാത്ത, എതിരാളികളില്ലാത്ത,ആടിയുലയാത്ത പേ ടി എം മണി എന്ന സ്റ്റാര്‍ട്ട് അപ്പ് ഇക്കോ സിസ്റ്റത്തിന്റെ ഉടമയാണ്.
പഠിക്കാന്‍ മിടുക്കനായ ശേഖറിന് 14 ാം വയസ്സില്‍ തന്നെ പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ബിരുദത്തിന് പ്രശ്തമായ ഡല്‍ഹി കോളേജ് ഓഫ് എന്‍ജിനീയറിംങ്ങില്‍ തന്നെ പ്രവേശനം ലഭിച്ചു.എന്നാല്‍ അവിടെ വെല്ലുവിളിയായി എത്തിയത് ഭാഷയായിരുന്നു. ഹിന്ദി മീഡിയമായിരുന്ന ശേഖറിന് ഇംഗ്ലീ്ഷ് ഭാഷ അത്ര വശമില്ലായിരുന്നു.പഠനം അവസാനിപ്പിക്കണം എന്നു വരെ ശേഖര്‍ ചിന്തിച്ചു.എന്നാല്‍ അതിനെയും ധൈര്യത്തോടെ ശേഖര്‍ നേരിട്ട് പഠനം പൂര്‍ത്തിയാക്കി.പഠനത്തിന് ശേഷം എട്ടു ലക്ഷം രൂപയോളം കടമെടുത്ത് എക്‌സ് എസ് കമ്യൂണിക്കേഷന്‍ എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിച്ചു.അമിതമായ പലിശ കാരണം ആ സംരംഭകന് വലിയ ആഘാതം നേരിടേണ്ടി വന്നു.

എന്നാല്‍ അവിടെ തളരാതെ ആ യുവ സംരംഭകന്‍ ഡിജിറ്റല്‍ ഇടപാടുകള്‍ എന്ന ആശയത്തിന് ചിറകുകള്‍ വിരിച്ചു.കുറഞ്ഞ സമയം കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയ ആ ആശയത്തിന് 2.5 ലക്ഷം ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു.ഒരേ ഒരു വര്‍ഷം കൊണ്ട് പേ ടി എമ്മിന്റെ ഉപയോക്താക്കളുടെ എണ്ണം 200 മില്യണിലെത്തിക്കാന്‍ സാധിച്ചു.2016 ലുണ്ടായ നോട്ട് നിരോധനത്തിന്റെ ഫലമായി ഇത്തരത്തിലുള്ള ഡിജിറ്റല്‍ ഇടപാടിന്റെ സാധ്യത വര്‍ദ്ധിച്ചു.ഇന്ന് ഈ യുവസംഭരകന്റെ സംരഭമായ പേ ടി എം ഓഹരി വിപണികളിലൂടെ കൈവരിക്കുന്നത് ഏകദേശം 18300 കോടിയോളം രൂപയാണ്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close