localtop news

അർഹതയുണ്ടായിട്ടും അറിയപ്പെടാതെ പോയ കലാകാരിയെ യുവകലാസാഹിതി അനുമോദിച്ചു.

ജി. പൂതേരി

ഫറോക്ക്: വരകളിലും വർണ്ണങ്ങളിലും
വിസ്മയം സൃഷ്ടിച്ച കലാകാരിയായ വീട്ടമ്മയെ
യുവകലാസാഹിതി ഫറോക്ക് മേഖലാക്കമ്മിറ്റി അനുമോദിച്ചു. ഫറോക്ക് പുറ്റേക്കാട്  സൈഫുദീൻ മൻസിലിൽ എ കെ ഫസ്നയാണ് ഈ കലാകാരി.
ചിത്രകലയിലും കാർട്ടൂണിലും കരകൗശലത്തിലും ഈ കലാകാരിക്കുള്ള അസാമാന്യമായ കഴിവ്  അടുത്ത കാലത്താണ് പുറം ലോകം അറിഞ്ഞത്.
യുവകലാസാഹിതി ഫസ്നയുടെ വീടങ്കണത്തിൽ അനുമോദന യോഗവും ചിത്രപ്രദർശനവും സംഘടിപ്പിച്ചു. പരിപാടി  കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിതാ പൂക്കാടൻ ഉദ്ഘാടനം ചെയ്തു .  യുവകലാസാഹിതിയുടെ
ഉപഹാരം അവർ  ഫസ്നയ്ക്കു നൽകി.
പ്രസിഡണ്ട് എം എ ബഷീർ അദ്ധ്യക്ഷനായിരുന്നു .വിജയകുമാർ പൂതേരി,  അച്ചുതൻ
കണ്ണാംപറമ്പത്ത്,  ഷീന മാണിക്കോത്ത്,  ജയശങ്കർ കിളിയൻ കണ്ടി , എൻ സുനന്ദ, അനു ശങ്കർ, കെ വിനേഷ് , സുരേഷ് കീഴായിൽ എന്നിവർ സംസാരിച്ചു. വൈകുന്നേരം ഓൺലൈനിൽ നടന്ന അനുമോദന സമ്മേളനം ഡോ: ശരത് മണ്ണൂർ ഉദ്ഘാടനം ചെയ്തു. എൽസി സുകുമാരൻ,
ടി ബാലകൃഷ്ണൻ നായർ, രാഗേഷ് ചെറുവണ്ണൂർ, സജിത് കെ കൊടക്കാട്ട്, തിലകൻ ഫറോക്ക് എന്നിവർ സംസാരിച്ചു. എ കെ ഫസ്ന അനുമോദനത്തിനു മറുപടി പറഞ്ഞു. ഡ്രൈവറായി വിദേശത്തു ജോലി ചെയ്യുന്ന സിദ്ദീഖാണ് ഫസ്നയുടെ ഭർത്താവ്.വിദ്യാർത്ഥികളായ മുഹമ്മദ് സയാൻ, ഷെസഫാത്തിമ എന്നിവർ മക്കളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close