കൊല്ലം: കള്ള വോട്ടിന് കൂട്ടുനിന്നാല്‍ കര്‍ശന നടപടി ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ.
പക്ഷപാതപരമായി ആരും പെരുമാറാന്‍ പാടില്ല, രാഷ്ട്രീയ പാര്‍ട്ടിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചാല്‍ സസ്‌പെന്‍ഷനും നിയമ നടപടിയും ഉണ്ടാകുമെന്ന് മീണ മുന്നറിയിപ്പ് നല്‍കി. പോസ്റ്റല്‍ ബാലറ്റ് കൊണ്ടു പോകുന്ന സംഘത്തില്‍ വീഡിയോ ഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടാകണം. മറ്റാരെയും വോട്ടറുടെ വീട്ടില്‍ കയറ്റാന്‍ പാടില്ല. പോകുന്ന വിവരം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അറിയിക്കണം.
കാസര്‍കോട് കള്ളവോട്ടിനെതിരെ പ്രതികരിച്ച ഉദ്യോഗസ്ഥരെ മാതൃകയാക്കണമെന്നും ടീക്കാറാം മീണ പറഞ്ഞു.