KERALAlocaltop news

തിരുവമ്പാടി സേക്രട്ട് ഹാർട്ട് യു.പി സ്കൂൾ റിട്ട. ഹിന്ദി അധ്യാപിക സിസ്റ്റർ ജാക്വിലിൻ തറപ്പിൽ നിര്യാതയായി

 

തിരുവമ്പാടി: തിരുവമ്പാടി കര്‍മ്മലീത്ത കോണ്‍വെന്റിലെ സിസ്റ്റര്‍ ജാക്വലിൻ ( മേരി ഇമ്മാനുവല്‍-85) അന്തരിച്ചു. തിരുവമ്പാടി തറപ്പില്‍ പരേതരായ മാണി-മേരി ദമ്പതിമാരുടെ മകളാണ്. ദീര്‍ഘകാലം തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് യു. പി. സ്‌കൂള്‍  ഹിന്ദി അധ്യാപികയായിരുന്നു. മേരിക്കുന്ന്, പൊയിലോഞ്ചാല്‍, കല്‍ക്കുണ്ട്, തേഞ്ഞിപ്പലം, മുതുകാട്, കൂടരഞ്ഞി, പുഷ്പിഗിരി കോണ്‍വെന്റുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: മോനിക്കുട്ടി ( റിട്ട. അധ്യാപിക), തോമസ് ( തറിമറ്റം), അബ്രഹാം മാനുവല്‍ ( ആര്‍. ജെ. ഡി. സംസ്ഥാനസമിതിയംഗം), ആലീസ് എമ്മാനുവല്‍ (റിട്ട. അധ്യാപിക, കോളയാട്), പരേതരായ മത്തായി (റിട്ട. പ്രധാനാധ്യാപകന്‍, സേക്രഡ് ഹാര്‍ട്ട് യു. പി. സ്‌കൂള്‍, തിരുവമ്പാടി), ചാണ്ടിക്കുഞ്ഞ് ( വാലില്ലാപ്പുഴ), റവ. ഡോ. സക്കറിയാസ് എസ്. ജെ( റിട്ട. പ്രിന്‍സിപ്പല്‍, സെയ്ന്റ് സേവിയേഴ്സ് കോളേജ്, ഡല്‍ഹി), മാണിക്കുഞ്ഞ് ( ശാന്തിനഗര്‍), ജോസഫ് ( തറിമറ്റം), ഏലിയാമ്മ (റിട്ട. അധ്യാപിക, ഭീമനടി, കാസര്‍ഗോഡ്). സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നരക്ക് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന പളളിയില്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close