Politics

നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനാവശ്യാർത്ഥം റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൺറൈസ് സ്മാർട്ട് ടാബുകൾ നൽകി

കോഴിക്കോട് :സെൻ്റ് ആൻ്റണീസ് എ.യു.പി സ്കൂളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനാവശ്യാർത്ഥം നൽകാനായി റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൺറൈസ് നൽകുന്ന സ്മാർട്ട് ടാബുകൾ കൈമാറി. ക്ലബ് പ്രസിഡന്റ് നൗഫൽ ഹാഷിമിൽ നിന്നും മാനേജർ ഫാദർ ഡോ.ജെൻസൺ പുത്തൻ വീട്ടിൽ സ്മാർട്ട് ടാബുകൾ ഏറ്റുവാങ്ങി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റോട്ടറി പ്രസിഡൻ്റ് നൗഫൽ സി.ഹാഷിം അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ എസ്.കെ അബൂബക്കർ, റോട്ടറി അസി. ഗവർണർ മെഹറൂഫ് മണലൊടി, ഡോ.ജെറോം, പിടിഎ പ്രസിഡൻ്റ് കെ.പി ഷംസുദ്ദീൻ സംസാരിച്ചു.പ്രധാന അധ്യാപിക കെ. ടെസ്സി ജോൺ സ്വാഗതവും റോട്ടറി സെക്രട്ടറി സുമേഷ് റെജീന്ദ്രൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close