KERALAlocaltop news

കെ എസ് ആർ ടി സി സമുച്ചയം; സമഗ്ര അന്വേഷണം നടത്തണം – യുഡിഎഫ്

കോഴിക്കോട്:   മാവൂർ റോഡിലുള്ള കെ.എസ്.ആർ.ടി.’ സി.കെട്ടിട സമുച്ചയത്തിൻ്റെ ബലക്ഷയത്തെ കുറിച്ച് ഉയർന്ന ആരോപണം ഗൗരവമേറിയും’ദുരൂഹവുമാണെന്ന് യു.ഡി.എഫ്. കോർപറേഷൻ കൗൺസിൽ പാർട്ടി അഭിപ്രായപ്പെട്ടു. കെട്ടിട നിർമ്മാണത്തെ കുറിച്ച് ഇപ്പോൾ പുറത്ത് വന്ന ചെന്നൈ എൻ ഐ.ടി.റിപ്പോർട്ട് ദുരൂഹമാണ്. ആരാണ് ഇവരെ ചുമതലപ്പെടുത്തിയത്. ബലക്ഷയം ഇല്ലാതാക്കാൻ 30 കോടി ആവശ്യമണെന്നാണ് കണ്ടെത്തൽ. നിർമ്മാണത്തിലെ അപാകതയുടെ പേരിൽ നടക്കുന്ന വിജിലൻസ് കേസ് ഇഴഞ്ഞു് നീങ്ങുമ്പോൾ വൻതുക ചെലവിട്ട് പ്രവൃത്തി ധൃതി പിടിച്ച് നടത്തുന്നത് കരാറുകാരനേയും ഉദ്യോuസ്ഥരേയും രക്ഷിക്കാനാണ്.യോഗം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത അദ്ധ്യക്ഷയായി.കെ – മൊയ്തീൻ കോയ, എസ്.കെ.അബൂബക്കർ ,പി ഉഷാദേവി, പി.എൻ.അജിത, കെ.പി.രാജേഷ് കുമാർ, എം.സി.സുധാമണി, കെ. നിർമ്മല, എം. മനോഹരൻ കെ-റംലത്ത്, സൗഫിയ അനീഷ്, കവിത അരുൺ, സാഹിദ സുലൈമാൻ, ഓമന മധു, ആയിഷബി പാണ്ടികശാല, അജീബ ബീവി, അൽഫോൺസ ടീച്ചർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close