KERALAlocaltop news

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കോഴിക്കോട് :

കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിൽ മെഡിക്കൽ കോളേജ് കാമ്പസ് ഗവ.സ്കൂളിൽ നിന്നും വിവിധ മേഖലകളിൽ അനുപമമായ ഉന്നത വിജയം നേടി സ്കൂളിന്റെ യശസ്സ് വാനോളമുയർത്തിയ വിദ്യാർത്ഥികളെ പി ടി എ യുടെ ആഭിമുഖ്യത്തിൽ  സ്കൂൾ അങ്കണത്തിൽ  അനുമോദിച്ചു.   അഡ്വ. സച്ചിൻദേവ്  എം എൽ എ ആണ് പരിപാടി ഉൽഘാടനം ചെയതത്. പി ടി എ പ്രസിഡന്റും നഗരസഭ കൗൺസിലറുമായ അഡ്വ. സി.എം. ജംഷീർ അധ്യക്ഷത വഹിച്ചു .    വീട്ടരങ്ങ്” ഓൺലൈൻ കലോൽസവ ഉദ്ഘാടനവും പരിപാടിയുടെ you tube launching ഉം നടന്നു. കൗണ്‍സിലര്‍ K മോഹനന്‍ മുഖ്യാതിഥിയായിരുന്നു. കൊവിഡ്കാലത്തെ അടച്ചിലിന്റെ മാനസിക സംഘർഷങ്ങളിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് “വീട്ടരങ്ങ്” ഓൺലൈൻ കലോൽസവം സംഘടിപ്പിക്കപ്പെട്ടത്. ഈ പരിപാടിയുടെ ഉദ്ഘാടനം ഓൺലൈൻ ആയി നിർവ്വഹിച്ചത് പ്രശസ്ത സിനിമാ താരം ബിജു മേനോനാണ്. ഈ പരിപാടിയുടെ you tube launching നിർവ്വഹിച്ചത് MLA സച്ചിന്‍ ദേവ് ആണ്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close