കുന്ദമംഗലം– കോട്ടാം പറമ്പ് – മുണ്ടിക്കല്‍ താഴം എന്നീ ഭാഗങ്ങളില്‍ കുന്ദമംഗലം എക്സൈസും കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡില്‍ മൂന്ന് കിലോ കഞ്ചാവുമാായി കോഴിക്കോട് വെള്ളയില്‍ സ്വദേശിനി ഖമറുന്നീസയെ കുന്ദമംഗലം എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജ് പടിക്കത്തും പാര്‍ട്ടിയും അറസ്റ്റ് ചെയ്ത് കേസെടുത്തു. പ്രതി ഖമറുന്നീസ കോഴിക്കോട് – കുന്ദമംഗലം ഭാഗങ്ങളിലെ മയക്ക് മരുന്ന വില്‍പ്പന ശൃംഖലയിലെ പ്രധാന കണ്ണിയാണ്. ചെറുകിട കച്ചവടക്കാര്‍ക്ക് ആവശ്യമുള്ള കഞ്ചാവ് എത്തിച്ചു കൊടുക്കലാണ് പ്രതി ചെയ്തിരുന്നത്. പ്രതി കമറുന്നീസ മുമ്പ് ലഹരി കേസില്‍ 8 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതാണ്. പ്രതി പ്രധാനമായും കോയമ്പത്തൂര്‍ ,മധുര എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. ഫോണ്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതാണ്. പ്രിവന്റീവ് ഒഫീസര്‍മാരായ വി.പി.ശിവദാസന്‍ , യു.പി.മനോജ് സിവില്‍ എക്സൈസ് ഒഫീസര്‍മാരായ അര്ജുന് വൈശാഖ്, അജിത്ത്.പി, അര്ജുന്.കെ, വനിത സിവില്‍ എക്സൈസ് ഒഫീസര്‍മാരായ മഞ്ജുള.എന്‍,ലതമോള്‍.കെ.എസ്, എക്സൈസ് ഡ്രൈവര്‍ കെ.ജെ എഡിസണ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
Related Articles
February 19, 2023
147
ജി എസ് ടി ; മന്ത്രി ബാലഗോപാൽ പ്രസ്താവന പിൻവലിക്കണം – എൻ. കെ. പ്രേമചന്ദ്രൻ എം പി
Check Also
Close-
ഫ്ലാറ്റ് കേന്ദ്രീകരിച്ച് ചീട്ടുകളി; ആറംഗസംഘം അറസ്റ്റിൽ*
October 7, 2022