Politics

100 ദിവസത്തിനകം രണ്ട് ലക്ഷത്തിലധികം പൊതിച്ചോറുകള്‍ നല്‍കി ഡിവൈഎഫ്‌ഐ ‘ഹൃദയപൂര്‍വം’ പദ്ധതി

ഇതുവരെ 2,16,000 പൊതിച്ചോറുകള്‍ ആണ് വിതരണം ചെയ്തത്.

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വ്വം’ പദ്ധതി ഇന്നേക്ക് നൂറ് ദിവസം പിന്നിട്ടു. ഇതുവരെ 2,16,000 പൊതിച്ചോറുകള്‍ ആണ് വിതരണം ചെയ്തത്. ഡിവൈഎഫ്‌ഐ ഇരിങ്ങല്ലൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 4,112 പൊതിച്ചോറുകള്‍ ഇന്ന് വിതരണം ചെയ്തു. നൂറാം ദിനത്തിന്റെ ഭാഗമായി പാലാഴി യൂണിറ്റിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പായസ വിതരണവും നടത്തി. പൊതിച്ചോറ് വിതരണത്തിന്റെ നൂറാം ദിവസത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരുപ്പുകാര്‍ ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് ശുദ്ധജലം ലഭ്യമാക്കുന്നതിന് വാട്ടര്‍ പ്യുരിഫൈര്‍ സ്ഥാപിച്ചിട്ടുണ്ട്. സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി വി. വസീഫ് പ്രസിഡന്റ് എല്‍.ജി ലിജീഷ്, കോഴിക്കോട് സൗത്ത് ബ്ലോക്ക് സെക്രട്ടറി എം. വൈശാഖ്, ജില്ലാ കമ്മിറ്റി അംഗം പ്രശോഭ് എം.എം സുഭീഷ്, ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പി. ശാരുതി മേഖല സെക്രട്ടറി സി.കെ റുബിന്‍, പ്രസിഡന്റ് സുബീഷ് ട്രഷറര്‍ സോണിജ് എന്നിവര്‍ നേതൃത്വം നല്‍കി. 2021 ഓഗസ്റ്റ് ഒന്നുമുതലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊതിച്ചോറ് വിതരണം ആരംഭിച്ചത്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close