Politics

മാജിക് ഷോകള്‍ നിര്‍ത്തി ഗോപിനാഥ് മുതുകാട്. ഇനിയുളള ജീവിതം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി.

പ്രശസ്ത മജീഷ്യനും സാമൂഹിക പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാട് മാജിക് ഷോകള്‍ അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ചു

തിരുവന്തപുരം: പ്രശസ്ത മജീഷ്യനും സാമൂഹിക പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാട് മാജിക് ഷോകള്‍ അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ചു. ഇനിയുള്ള കാലം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയാണെന്നും പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകള്‍ അവസാനിപ്പിച്ചതായും അറിയിച്ചു.കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഇത്തരത്തില്‍ ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനത്തിലായിരുന്നു അദ്ദേഹം. മാജിക് ഷോകളും കുട്ടികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളും കൂടെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നം മാജിക് ഷോകളില്‍ ഇനിയും റിസര്‍ച്ച് നടത്തേണ്ടതായിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കായുള്ള തെറാപ്പി സെന്ററുകളുടെയും , സ്‌കുളുകളുടെയുമെല്ലാം പ്രവര്‍ത്തനം നടന്നു വരികയാണെന്നും അതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും പറഞ്ഞു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close