KERALAlocaltop news

മൊബൈൽ മോഷ്ടാക്കൾ പിടിയിൽ

കോഴിക്കോട്: പാളയത്ത് ഫ്രൂട്ട്സ് കടയിൽ രാത്രിയിൽ കിടന്നുറങ്ങുകയായിരുന്ന ജോലിക്കാരൻ്റെ മൊബൈൽ ഫോൺ മോഷണം നടത്തിയ രണ്ടു പേരെ സബ്ബ് ഇൻസ്പെക്ടർ അഭിഷേക് എസ്.ൻ്റെ നേതൃത്വത്തിൽ കസബ പോലീസ് പിടികൂടി.
പാവങ്ങാട് പുതിയങ്ങാടി സീതാലയം രതീഷ്
(36വയസ്സ്),ഇങ്ങാപ്പുഴ പുതുപ്പാടി പീടിക കുന്നുമ്മൽ സഫ്നാസ്(3l വയസ്സ്) എന്നിവരാണ് പോലീസ് പിടിയിലായത്.

മോഷണം നടന്ന് പരാതി ലഭിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതികളെ തിരിച്ചറിയുകയും 24 മണിക്കൂറിനുള്ളിൽ പിടികൂടുകയുമായിരുന്നു.ഇവരിൽ നിന്നും നഷ്ടപ്പെട്ട മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു.

കസബ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ എസ്.അഭിഷേക്, സി പി ഒ മാരായ എം.മുനീർ, മുഹമ്മദ് സക്കറിയ, ടി.കെ വിഷ്ണു പ്രഭ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close