KERALAlocaltop news

വെര്‍ച്വല്‍ ക്യൂവിലൂടെ രജിസ്റ്റര്‍ ചെയ്ത് ശബരിമല ദര്‍ശനത്തിന് എത്തണം: ദേവസ്വം ബോര്‍ഡ്

ശബരിമല : വെര്‍ച്വല്‍ ക്യൂവിലൂടെ രജിസ്റ്റര്‍ ചെയ്ത് ശബരിമല ദര്‍ശനം ഉറപ്പാക്കിയ അയ്യപ്പഭക്തര്‍ മാത്രമെ ഈ മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്ത് ശബരിമലയില്‍ എത്താവൂ എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാതെ തന്നെ ശബരിമല ദര്‍ശനം ആവശ്യപ്പെട്ട് നിലയ്ക്കലില്‍ ഓരോ ദിവസവും നിരവധി അയ്യപ്പഭക്തന്‍മാര്‍ എത്തുന്നത് ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു പറഞ്ഞു. ഇത്തരത്തില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാതെ ദര്‍ശനം തേടിയെത്തുന്ന അയ്യപ്പഭക്തരെ മടക്കി അയക്കുക മാത്രമെ ഇപ്പോള്‍ നിര്‍വാഹമുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. അതിനാല്‍ അയ്യപ്പഭക്തര്‍
വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഉറപ്പാക്കുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close