ദുബൈ : ഡിസംബര്‍ 10 മുതല്‍ യു.എ.ഇ. യിലെ സ്കൂളുകള്‍ക്ക് ശൈത്യകാല അവധി തുടങ്ങും. ഇന്ത്യന്‍ സ്കൂളുകള്‍ രണ്ടാം ടേം പരീക്ഷയും ഫലപ്രഖ്യാപനവും പൂര്‍ത്തിയായ ശേഷമാണ് അവധിയ്ക്കായി അടക്കുന്നത്. പ്രാദേശിക, വിദേശ സിലബസുകള്‍ അടിസ്ഥാനമാക്കിയുള്ള സ്കൂളുകള്‍ പാദവര്‍ഷ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അവധി നല്‍കുന്നത്. ക്രിസ്ത്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ശേഷം ജനുവരി രണ്ടിന് വീണ്ടും അധ്യയനം ആരംഭിക്കും. 2022 ഓടെ മുഴുവന്‍ വിദ്യാര്‍ഥികളും സ്കൂളില്‍ നേരിട്ടെത്തി പഴയ രീതിയിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് അബുദാബി വിദ്യാഭ്യാസ വകുപ്പ് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അവധിക്കാലം പ്രമാണിച്ച് പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്ര ഇത്തവണയും ആശങ്കയിലാണ്. ടിക്കറ്റ് ബുക്ക് ചെയ്ത പകുതിയോളം പേര്‍ യാത്ര മാറ്റി വെക്കാന്‍ തീരുമാനിച്ചു.