INDIA

ബ്രിഗേഡിയര്‍ എന്‍.എസ്. ലിഡ്ഡര്‍ക്ക്‌ രാജ്യത്തിന്റെ വിട

 

ന്യൂഡല്‍ഹി:  ഹെലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച ബ്രിഗേഡിയര്‍ എന്‍.എസ്. ലിഡ്ഡര്‍ക്ക്‌
രാജ്യം വിട നല്‍കി. ഡല്‍ഹി കന്റോണ്‍മെന്റിലുള്ള ബ്രാര്‍ സ്‌ക്വയറില്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്, ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, കരസേന മേധാവി എംഎം നരവാണെ, നാവികസേനാ മേധാവി ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍, വ്യോമസേനാ മേധാവി ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി, എന്‍എസ്എ അജിത്ത് ഡോവല്‍ ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

പുതിയ റാങ്കില്‍ സേനാ ഡിവിഷന്റെ ചുമതല ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതിനിടെ ഹെലികോപ്ടറിന്റെ രൂപത്തില്‍ അദ്ദേഹത്തെ മരണം തേടിയെത്തിയത്. ഹരിയാണയിലെ പഞ്ച്കുള സ്വദേശിയാണ് ബ്രിഗേഡിയര്‍ എന്‍.എസ്. ലിഡ്ഡര്‍.

പാര്‍ലമെന്റിലെ മിലിട്ടറി കാര്യ വകുപ്പില്‍ സംയുക്ത സേനാ മേധാവിയുടെ ഡിഫന്‍സ് അസിസ്റ്റന്റ് എന്നനിലയിലും അദ്ദേഹം തിളങ്ങി.

1990 ലാണ് ജമ്മു കശ്മീര്‍ റൈഫിള്‍സില്‍ ആദ്യ നിയമനം. പിന്നീട് ഇന്ത്യയുടെ കസാഖ്സ്താനിലെ സൈനിക നടപടിയില്‍ പ്രധാന പങ്കുവഹിച്ചതിന് സേനാമെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിവയും അദ്ദേഹത്തെ തേടിയെത്തി.

അന്തരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ഒരുവര്‍ഷമായി സൈനിക പരിഷ്‌കരണങ്ങളില്‍ ഒപ്പം പ്രവര്‍ത്തിച്ച് വരികയായിരുന്നു.

സൈനിക ഉദ്യോഗസ്ഥനായ കേണല്‍ മെഹംഗ സിങ്ങിന്റെ മകനാണ്‌
ലിഡ്ഡര്‍. പഞ്ച്കുലയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയ ലിഡ്ഡര്‍ പിന്നീട് നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു.

മികച്ച സൈനികന്‍ എന്നതിനപ്പുറം പ്രതിരോധ ഗവേഷകന്‍ കൂടിയായിരുന്നു ലിഡ്ഡര്‍. സെന്റര്‍ ഫോര്‍ ലാന്‍ഡ് വാര്‍ഫെയര്‍ സ്റ്റഡീസ് എന്ന പ്രതിരോധ ജേണലില്‍ ചൈനയുടെ ബഹിരാകാശ, ഹൈ ടെക് യുദ്ധരീതികളെക്കുറിച്ചും ഡിസൈനുകളെക്കുറിച്ചും വളരെ വിശദമായ പ്രബന്ധം ലിഡ്ഡര്‍ എഴുതിയിട്ടുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close