KERALAlocaltop news

വികലാംഗയുടെ പണം പിടിച്ചു പറിച്ച പ്രതി പിടിയിൽ

കോഴിക്കോട്:
കോഴിക്കോട് ലിങ്ക് റോഡിൽ വച്ച് വികലാംഗയായ ലോട്ടറി വിൽപ്പനക്കാരിയുടെ പണം കവർന്ന പ്രതി പിടിയിൽ .കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ  ധനേഷ് ആണ് പിടിയിലായത് . ഇന്നലെയാണ്  കേസിനാസ്പദമായ സംഭവം. വികലാംഗയായ സ്ത്രീ ലിങ്ക് റോഡിൽ വെച്ച്ലോട്ടറി കച്ചവടം നടത്തുമ്പോൾ സ്ത്രീയുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗിൽ നിന്ന് പൈസ തട്ടിപറിച്ച് ഓടുകയായിരുന്നു. പരാതിക്കാരിയിൽ നിന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ പോലീസ്  ഇന്നലെ  രാത്രി 8. 35 ന് പി.വി.എസ് ഹോസ്പിറ്റലിനു പുറകുവശത്തുള്ള റോഡിൽ വച്ച് അറസ്റ്റ്ചെയ്യുകയായിരുന്നു.ടൗൺ പോലീസ് സ്റ്റേഷനിലെ എസ്ഐ മാരായ ഷൈജു സി ,പ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസറായ സജേഷ് കുമാർ ,ഷിബു സിവിൽ പോലീസ് ഓഫീസറായ ഷിജിത്ത് കെ , ഉല്ലാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close