HealthKERALAlocalPolitics

ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ഫയലുകള്‍ കാണാതായ സംഭവം സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്; പിന്നാലെ പോലീസ് അന്വേഷണവും

 

തിരവനന്തപുരം: ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നിന്ന് അഞ്ഞൂറിലധികം ഫയലുകള്‍ കാണാതായ സംഭവം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്ഥിരീകരിച്ചതിന് പിന്നാലെ കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് പൊലീസ്. കോവിഡ് കാലത്ത് നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുന്നതിന് പിന്നാലെയാണ് അഞ്ഞൂറിലധികം ഫയലുകള്‍ കാണാതാകുന്നത്. കോടികളുടെ ക്രമക്കേടുകള്‍ നടന്ന കോവിഡ് കൊള്ളയില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ധനകാര്യവകുപ്പ് ഇന്‍സ്‌പെക്ഷന്‍ വിങ്ങിനെ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു. ഇടപാടുകളില്‍ സര്‍ക്കാരിനുണ്ടായ നഷ്ടം, നടന്ന ക്രമക്കേടുകള്‍, ഉദ്യോഗസ്ഥ ഇടപെടല്‍, നടപടികളിലെ വീഴ്ച്ച എന്നിവ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്‍സ്‌പെക്ഷന്‍ വിങ്ങിന് സാധിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. പര്‍ച്ചേസില്‍ ക്രമക്കേടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ എല്ലാ ഇടപാടുകളും പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും അട്ടിമറിക്ക് പിന്നിലെ ആളുകളെ കൃത്യമായി വെളിച്ചത്ത് കൊണ്ട് വരാന്‍ സാധിക്കുമോ എന്ന ചോദ്യവും നിലനില്‍ക്കുകയാണ്.

ഫയലുകള്‍ കാണാതായ സംഭവം ബന്ധപ്പെട്ട സെക്ഷന്‍ ക്ലാര്‍ക്കുമാരാണ് ഉന്നതാധികാരികളെ അറിയിച്ചത്. ആരോഗ്യവകുപ്പ് ആസ്ഥാനത്ത് തെരച്ചില്‍ നടത്തിയെങ്കിലും ഫയലുകള്‍ കണ്ടെത്താനായില്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവം വിവദാമായതിന് പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close