KERALAlocalMOVIES

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ; വിധി ഇന്ന്

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വെളിപ്പെടുത്തലിന് പിന്നാലെ നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് തന്നോടുള്ള വൈരാഗ്യമാണ് പുതിയ കേസിന് പിന്നിലെന്ന് കാണിച്ചാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പുറത്ത് വിടുന്ന വാര്‍ത്തകള്‍ വിചാരണപൂര്‍ത്തിയാകുന്നവത് വരെ തടയണമെന്ന ദിലീപിന്റെ അപേക്ഷയും കോടതി പരിഗണിയ്ക്കും. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്.

ഹൈക്കോടതി വിധി ക്രൈബ്രാഞ്ചിന് നിര്‍ണ്ണായകമാകും. പുറത്ത് വരുന്നതോടെ ദിലീപിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. തെളിവുകളെല്ലാം കോടതിയില്‍ സമര്‍പ്പിച്ചതോടെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്ന പ്രതീക്ഷയിലാണ് െ്രെകംബ്രാഞ്ച്. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, സുഹ്യത്ത് ശരത്ത് എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് രേഖപ്പെടുത്തുതും വിധിയില്‍ നിര്‍ണ്ണയാകമാകും.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലുള്ള വി.ഐ.പിയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കോട്ടയം സ്വദേശിയും വ്യവസായിയുമായ മെഹ്ബൂബിലേക്ക് അന്വേഷണം നീങ്ങുന്നത്. എന്നാല്‍ ആരോപണം നിഷേധിക്കുന്നതായി മെഹ്ബൂബിന്റെ പ്രതികരണം. അതേസമയം ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ശരത്തിലേക്കും അന്വേഷണം നീങ്ങുകയാണ്. കൂടുതല്‍ തെളിവുകള്‍ക്കായി ശരത്തിന്റെ ശബ്ദ സാംപിള്‍ െ്രെകംബ്രാഞ്ച് ശേഖരിക്കുകയും ശരത്തിന്റെ വീടുകളില്‍ പോലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു.

 

 

 

 

 

 

 

 

 

 

 

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close