KERALAlocalPolitics

കൊടകര കവര്‍ച്ച കേസ് : സ്വര്‍ണക്കടത്ത് കേസിനെതിരെയുള്ള പിണറായിയുടെ പ്രതികാരനടപടി; പി.കെ. കൃഷ്ണദാസ്

കോഴിക്കോട്: ബിജെപിയെ തകര്‍ക്കാനും അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താനും പിണറായി സര്‍ക്കാര്‍ ആസൂത്രിത നീക്കം നടത്തുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.
ബിജെപിക്കെതിരെയുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് കൊടകര പണം കവര്‍ച്ചകേസ് ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കുന്നത്. സ്വര്‍ണക്കടത്ത് ഹാവാല കേസുകളില്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെഓഫീസില്‍ ഉള്ളവര്‍ ഉള്‍പ്പെട്ടിരുന്നു. മറ്റുള്ളവരിലേക്ക് അന്വേഷണം എത്തുമെന്ന സംശയമാണ് ബിജെപിക്കെതിരെ ഇത്തരമൊരു പ്രതികാര നടപടിക്ക് കാരണം.
കൊടകര പണംകവര്‍ന്ന കേസില്‍ അറസ്റ്റുചെയ്യപ്പെട്ട ഒരാള്‍ പോലും ബിജെപിയോട് അനുഭാവമുള്ളവരില്ല. എന്നാല്‍ ഒരാളൊഴികെ മറ്റെല്ലാവരും സിപിഎമ്മുമായോ സിപിഐയുമായോ ബന്ധമുള്ളവരാണ്. പ്രതികളുടെ ഫോണ്‍ കോള്‍ലിസ്റ്റ് പരിശോധിക്കാന്‍ ഇപ്പോഴും പോലീസ് തയ്യാറല്ല,  മറിച്ച് പരാതിക്കാരന്റെ ഫോണ്‍ കോള്‍ലിസ്റ്റാണ് പോലീസ് പരിശോധിക്കുന്നത് ഇത് വിചിത്രമാണ്. വാദി പറഞ്ഞതിനേക്കാള്‍ കൂടുതല്‍ തുക പ്രതികളുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്തുവെന്നാണ് ഇതിനു പറയുന്ന മറുപടി. മാര്‍ട്ടിന്‍ എന്നു പറയുന്ന പ്രതി എഐവൈഎഫിന്റെ മേഖലാ ഭാരവാഹിയാണ് അയാളുടെ ഫോണ്‍കോള്‍ പരിശോധിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. യുവമോര്‍ച്ച നേതാവിനെ കൊലപ്പെടുത്തിയ പ്രതിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു അയാളുടെ ഫോണ്‍ കോള്‍ പരിശോധിക്കാനും തയ്യാറായിട്ടില്ല. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമായതാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതിയായിരിക്കുന്നു. സംശയത്തിന്റെ നിഴലിലുള്ള മറ്റുള്ളവരിലേക്ക് അന്വേഷണം പോകുന്നുണ്ട്. ഇതിനെതിരെയുള്ള പ്രതികാരമായിട്ടാണ് ബിജെപി നേതാക്കള്‍ക്കെതിരെ കള്ളക്കേസ് എടുക്കാന്‍ ശ്രമിക്കുന്നത്. പോലീസിനെ ഉപയോഗിച്ച് ബിജെപിയെ പൊതുസമൂഹത്തിനുമുന്നില്‍ അപമാനിക്കാനും അവഹേളിക്കാനുമാണ് ശ്രമമാണ് നടക്കുന്നത്.  ഇത് പിണറായി സര്‍ക്കാരിനെതിരെ സംസാരിക്കുന്നവര്‍ക്കുള്ള സന്ദേശമാണ്. ബിജെപി സംസ്ഥാന പ്രസിഡന്റിനെ മാത്രമല്ല അവരുടെ കുടുംബത്തെപ്പോലും വെറുതെ വിടാന്‍ ഇവര്‍ തയ്യാറല്ല എന്നതാണ് കെ. സുരേന്ദ്രന്റെ കുടുംബത്തെപ്പോലും കള്ളകേസില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ മനസിലാക്കേണ്ടത്.
 കേരളത്തില്‍ മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പ്രതിപക്ഷവും പ്രതിപക്ഷനേതാവുമാണ് ഉള്ളത്. കേരള നിയമസഭ കേന്ദ്ര വിരുദ്ധസഭയായി അധപതിച്ചിരിക്കുന്നു. ഈ രണ്ടുപേരും ചേര്‍ന്നുകൊണ്ട് ഒരു പോര്‍മുഖം തുറന്നിരിക്കുകയാണ്. അപ്രഖ്യാപിത അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപിയുടെ സംസ്ഥാന നേതൃയോഗത്തിന് പോലും നിരോധനം ഏര്‍പ്പെടുത്തുന്നു. പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നേരത്തെ യോഗം കൂടാന്‍ അനുമതി നല്‍കിയിരുന്നതാണ്. അവസാന നിമിഷമാണ് ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി കൂടാന്‍ അനുവദിക്കാതെ പോലീസിനെ വിട്ട് നിരോധനമേര്‍പ്പെടുത്തുന്നത്. അന്നേദിവസമാണ് സംസ്ഥാനത്തെ മൂന്ന് മന്ത്രിമാരും 35 ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം കുതിരാനിലെ തുരങ്കം സന്ദര്‍ശിച്ചത്. ഏതുപ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാണ് ഇത്രയുംപേര്‍ തുരങ്കം സന്ദര്‍ശിച്ചതെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയുടെ യോഗത്തില്‍ പതിനൊന്നുപേരാണ് പങ്കെടുത്തത്.
 കൊടകര കേസ് മുഖ്യമന്ത്രിയുടെ ഓഫീസിലെ തിരക്കഥയ്ക്കനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. അതിനെ ബിജെപി നേതാക്കളുമായി ബന്ധിപ്പിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. കേസിന് ബിജെപിയുമായി ബന്ധമില്ലെന്നു പറഞ്ഞ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി കുപ്രസിദ്ധരായ ഉദ്യോഗസ്ഥരെയാണ് ചുമതലയേല്‍പ്പിച്ചത്. ഇത് ആസൂത്രിതമായ നീക്കമാണ്. ഇതിനെതിരെ ബിജെപി ശക്തമായ പ്രധിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും ഏതുവെല്ലുവിളികളേയും നേരിടാന്‍ ബിജെപി പൂര്‍ണമായും സജ്ജമാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങളാണ് ബിജെപിയെ പരാജയപ്പെടുത്തിയതെന്നാണ് ഇരുമുന്നണികളും അവകാശപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സഹായിച്ച തീവ്രവാദ ശക്തികളെ പ്രീണിപ്പിക്കാനാണ് സിപിഎം ബിജെപിക്കെതിരെ കള്ളക്കേസുകള്‍ കെട്ടിചമയ്ക്കുന്നത്. ഇതിനെതിരെ പത്താം തിയതി ബൂത്തടിസ്ഥാനത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. ലോക്ഡൗണ്‍ മാറുന്ന അടിസ്ഥാനത്തില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും പികെ.കൃഷ്ണദാസ് പറഞ്ഞു.
കോഴിക്കോട് ജില്ലാ ആസ്ഥാനമായ മാരാർജി ഭവനിൽ നടന്ന
വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍, ജില്ലാ സെക്രട്ടറി ഇ. പ്രശാന്ത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close