ദക്ഷിണാഫ്രിക്ക: ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ബൊളണ്ട് പാര്‍ക്ക് മൈതാനത്ത് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണിക്കാണ് കളി ആരംഭിക്കുക. മൂന്നു നായകസ്ഥാനങ്ങളും ഒഴിഞ്ഞശേഷമുള്ള കോഹ്ലിയുടെ ആദ്യമത്സരമാണ് ഇത്. അതുകൊണ്ട് തന്നെ കോഹ്ലിയുടെ പ്രകടനവും കളിയില്‍ നിര്‍ണ്ണായകമാകും.
ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക കളിക്കളത്തില്‍ ഇറങ്ങുന്നത്. പരിക്കേറ്റ രോഹിത് ശര്‍മയ്ക്കു പകരം മൂന്നു മത്സര പരമ്പരയിലെ കെ എല്‍ രാഹുല്‍ ഇന്ത്യയെ നയിക്കും. ജൂനിയര്‍ താരം നയിക്കുന്ന ടീമിനോട് കോഹ്ലി എങ്ങനെ പൊരുത്തപ്പെടുന്നു എന്നതും പ്രധാനമാകും.
കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെയും, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ 51 ന്റെ തകര്‍പ്പന്‍ ജയവും ഇന്ത്യ നേടിയെടുത്തു.
മുന്‍ കളിക്കാരായ സഞ്ജയ് മഞ്ജരേക്കറും വസീം ജാഫറും ഏകദിനത്തില്‍ ഇറങ്ങും. പുതുമുഖ താരം വെങ്കടേഷ് അയ്യര്‍ക്ക് ഓപ്പണിങ് ചുമതല നല്‍കുന്നതാണ് മഞ്ജരേക്കറുടെ ഇലവന്. ശിഖര്‍ ധവാന് ടീമില്‍ അവസരം നല്‍കിയിട്ടില്ല. ജയന്ത് യാദവ്, ദീപക് ചാഹര്‍, യുസ്വേന്ദ്ര ചാഹല്‍ തുടങ്ങിയവര്‍ മഞ്ജരേക്കറുടെ ടീമില്‍ ഉള്‍പ്പെടുന്നു.
ടീം അംഗങ്ങള്‍ ഇങ്ങനെ;
മഞ്ജരേക്കറുടെ സാധ്യതാ ഇലവന്: കെഎല്‍ രാഹുല്‍, വെങ്കടേഷ് അയ്യര്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ജയന്ത് യാദവ്, ശാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ അണിനിരക്കും.
വെങ്കടേഷ് അയ്യറുടെ ബൗളിങ് ഇന്ത്യയ്ക്ക് നേട്ടമാകുമെന്നാണ് മഞ്ജരേക്കറുടെ വിലയിരുത്തല്‍. ബാറ്റിങ്ങിലും തിളങ്ങുമെന്ന പ്രതീക്ഷയിലാണ് മഞ്ജരേക്കര്‍.
വസീം ജാഫറുടെ സാധ്യതാ ഇലവനില്‍ കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ശാര്‍ദുല്‍ താക്കൂര്‍, ആര് അശ്വിന്, ഭുവനേശ്വര്‍ കുമാര്‍/ മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറയും നിരത്തിലിറങ്ങും.
ശിഖര്‍ ധവാനെ ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന അഭിപ്രായക്കാരനാണ് വസീം ജാഫര്‍. ദീപക് ചാഹറിന് ജാഫറുടെ ടീമില്‍ സ്ഥാനം ലഭിച്ചില്ല. ആര് അശ്വിന്, യുസ്വേന്ദ്ര ചാഹല്‍ തുടങ്ങി രണ്ടു സ്പിന്നര്‍മാരെയാണ് മുന്‍ ഓപ്പണര്‍ നിര്‍ദ്ദേശിക്കുന്നത്.