KERALAlocal

കുറ്റിയാടിയില്‍ മൂന്ന് കടകള്‍ക്ക് തീപിടിച്ചു

കോഴിക്കോട്: കുറ്റിയാടി പുതിയ സ്റ്റാന്റിന് സമീപമുള്ള മൂന്നു കടകളില്‍ വന്‍ തീപ്പിടിത്തം. ഒരേ കെട്ടിടത്തിലുള്ള ഫാന്‍സി, ചെരുപ്പ്, സോപ്പ് കടകള്‍ക്കാണ് തീപിടിച്ചത്. നാദാപുരം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ മൂന്ന് കടകളിലെയും സാധനങ്ങള്‍ക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ഏഴു മണിയോടെയാണ് സംഭവം. കടയില്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം ഫയര്‍ഫോഴ്‌സിനെ വിളിച്ച് അറിയിച്ചത്. ഉടന്‍ തന്നെ നാദാപുരത്ത് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി അതി സാഹസികമായി തീ അണയ്ക്കുകയായിരുന്നു. കടകളുടെ പിന്‍ഭാഗത്ത് നിന്നും തീ പടരുകയായിരുന്നുവെന്ന് കണ്ടെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് ടൗണില്‍ ഒരു മണിക്കൂറോളം ഗതാഗത കുരുക്കും അനുഭവപ്പെട്ടു.

 

 

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close