KERALAlocaltop news

നഗരത്തിൽ മയക്കുമരുന്ന് വേട്ട ;അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്തെ റെയ്ഡിനിടെ പിടിച്ചെടുത്തത് കഞ്ചാവും,മദ്യവും, പുകയില ഉല്പന്നങ്ങളും

 

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് വില്പനയും ഉപയോഗവും വ്യാപകമായി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചാലപ്പുറം സ്വദേശിയുടെ മാങ്കാവിലുള്ള വാടക വീട്ടിൽ താമസിക്കുന്ന ഒറീസ്സ തൊഴിലാളികളു ടെ റൂമിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച ഒന്നര കിലോഗ്രാമോളം കഞ്ചാവും ഇലക്ട്രോണിക്ക് ത്രാസും,പതിനഞ്ച് കുപ്പി പോണ്ടിച്ചേരി മദ്യവും, നിരോധിത പുകയില ഉല്പന്നങ്ങളും സിറ്റി ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) കസബ പോലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ പിടികൂടി.

കോഴിക്കോട് ജില്ലയിൽ ലഹരി മരുന്നിൻ്റെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ല പോലീസ് മേധാവി ഡിഐജി എവി ജോർജ്ജ് ഐപിഎസിൻ്റെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഡൻസാഫിൻ്റെ ചുമതലയുള്ള നാർക്കോട്ടിക് സെൽ അസി.കമ്മീഷണർ ടി.ജയകുമാറിന് ഡപ്യൂട്ടി അമോസ് മാമൻ പ്രത്യേക നിർദ്ദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ പോലീസ് നിരീക്ഷണത്തിലായിരുന്നു.കഴിഞ്ഞ ദിവസം മാങ്കാവിലെ റൂമിൽ കഞ്ചാവ് സുക്ഷിച്ചിട്ടുണ്ടെന്ന് വിവരം ലഭിക്കുകയും കസബ സബ്ബ് ഇൻസ്പെക്ടർ ടി.എസ് ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയലാണ് ലഹരി വസ്തുക്കൾ പോലീസ് പിടിച്ചെടുത്തത്.ഒറീസ സ്വദേശികളായ ബുല്ലു, ഹന്നും എന്നിവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു.

സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടന്നു വരുന്ന ശക്തമായ നടപടികളുടെ ഭാഗമായി ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ റെയ്ഡുകൾ നടന്നുവരികയാണ്.ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്നവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും, ലഹരിമരുന്ന് ലോബികൾക്കെതിരെ അന്വേഷണം നടത്തുന്നതാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ റെയ്ഡുകൾ നടത്തുന്നതായിരിക്കുമെന്നും എസിപി ടി.ജയകുമാർ പറഞ്ഞു.

ഡൻസാഫ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, എഎസ് ഐ മനോജ്, കെ.അഖിലേഷ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ജിനേഷ് ചൂലൂർ,കെ.സുനൂജ്, അർജ്ജുൻ അജിത്ത്, ഷഹീർ പെരുമണ്ണ,
എ വി സുമേഷ്,കസബ പോലീസ് സ്റ്റേഷനിലെ വി.എൻ വിനോദ് കുമാർ സുധർമ്മൻ,ജയന്തി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close