KERALAlocaltop news

വ്യാജ കെട്ടിട നമ്പർ ; യുഡിഎഫും , ബിജെപിയും കേസ് അട്ടിമറിക്കുന്നു :- മേയർ

കോഴിക്കോട് : സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ ഏഴ് മാസം മുമ്പ് നൽകിയ പരാതിയിൽ നടപിടി സ്വീകരിച്ചിരുന്നന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. കെട്ടിടത്തിന്റെ നമ്പർ സോഫ്റ്റ്വെയറിലെ സാങ്കേതിക പ്രശ്നം കാരണം മാറിപ്പോതാണ്. ഉദ്യോഗസ്ഥന്റെ ലോഗിൻ വിവരങ്ങൾ അദ്ദേഹത്തിന്റെ പരിധിയിലില്ലാത്ത വാർഡുകളിൽ കെട്ടിടങ്ങൾക്ക് നമ്പർ നൽകാനായി ഉപയോഗിച്ചെന്നായിരുന്നു പരാതി. പരാതിയിൽ പറഞ്ഞ 236 നമ്പറുകളും പരിശോധിച്ചു. ഇവയെല്ലാം ഫയലുകളും രേഖയുമുള്ള കെട്ടിടങ്ങളാണ്. ഐ.കെ.എമ്മുമായി ബന്ധപ്പെട്ട് ഈ പ്രശ്നം പരിഹരിച്ചതാണ്. ഈ വിഷയവും ഇപ്പോഴുണ്ടായ ക്രമക്കേടും വ്യത്യസ്ഥമാണ്. 2019 മുതൽ കെട്ടിട നമ്പർ നൽകിയതുമായി ബന്ധപ്പെട്ട ഫയലുകളുടെ പരിശോധന ആരംഭിച്ചു. കൂടുതൽ ക്രമക്കേടുകൾ വ്യക്തമാകുന്നുണ്ടെന്ന് മേയർ പറഞ്ഞു. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്ന് മേയർ വ്യക്തമാക്കി.

പ്രാഥമിക അന്വേഷണത്തിന് വേണ്ടിയാണ്
സസ്‌പെന്റ് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. കൗൺസിലും സെക്രട്ടറിയും ഒന്നിച്ചെടുത്ത നിലപാടാണ് സസ്‌പെൻഷൻ. പൊലീസ് അന്വേഷണം നടത്തുകയും വിജിലൻസ് ഇടപെടുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് വിഘാതം സൃഷ്ടിക്കാനാണ് വ്യക്തമായ രേഖയില്ലാതെ സംശയത്തിന്റെ പേരിൽ അടിയന്തരപ്രമേയം കൊണ്ടുവന്നത്. അക്രമം കാണിക്കുന്നത് അപലപനീയമാണെന്നും മേയർ പറഞ്ഞു. ജനാധിപത്യ
കീഴ്വഴക്കം അനുസരിച്ചാണ് പ്രതിഷേധിക്കാാനുള്ള അവസരം നൽകിയത്.
എന്നിട്ടും അക്രമം നടത്തിയത് വനിതാ മേയർ എന്ന പരിഗണന
നൽകാതെയാണ്.
60വർഷക്കാലത്തിനിടയിൽ ഉണ്ടായ ഹീനമായ പ്രവർത്തിയാണ് ഉണ്ടായതെന്നും അന്വേഷണം അട്ടിമറിക്കാനും ശ്രദ്ധതിരിച്ചുവിടാനുമാണ്
പ്രതിപക്ഷശ്രമിക്കുന്നതെന്നം ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് പ്രതികരിച്ചു. സംഭവത്തിൽ സി.പി.ഐ സിറ്റി കമ്മിറ്റി പ്രതിഷേധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close