KERALAlocaltop news

നാടക പരിശീലനക്കളരി സംഘടിപ്പിക്കുന്നു

തിരുവമ്പാടി : *ജനചേതന കലാസാംസ്കാരിക പഠനകേന്ദ്ര* ത്തിന്റെ ആഭിമുഖ്യത്തിൽ
*ഒക്ടോബർ 7 , 8, 9 തിയ്യതികളിൽ* ജില്ലാതല നാടക പരിശീലനക്കളരി സംഘടിപ്പിക്കുന്നു.
അഭിനയം, സംവിധാനം , രചന എന്നി വിഷയങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് കളരി വിഭാവനം ചെയ്തിട്ടുള്ളത്. പ്രശസ്തരായ നാടക അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യും.
സിനിമ – നാടക മേഖലകളിലെ പ്രസിദ്ധരായ അഭിനേതാക്കളുമായി മുഖാമുഖവും ഡെമോൺസ്‌ട്രേഷനുകളും കളരിയുടെ ഭാഗമായുണ്ടാകും.
ഓരോ ദിവസവും രണ്ടു നാടകങ്ങളുടെ അവതരണം വീക്ഷിക്കുവാനും അംഗങ്ങൾക്ക് അവസരം ലഭിക്കുന്നതാണ്.

തിരുവമ്പാടിയിലെ സൗകര്യപ്രദമായ സ്ഥലത്തു വെച്ചായിരിക്കും നാടകക്കളരി നടത്തപ്പെടുന്നത്.
*15 വയസു മുതൽ 60 വയസു വരെയുളളവർക്ക് സ്ത്രീ പുരുഷ ഭേദമെന്യേ അപേക്ഷിക്കാം.*
പേരും വിലാസവും ഫോൺ നമ്പറും ഉൾപ്പെടുന്ന അപേക്ഷയിൽ നാടകപ്രവർത്തനത്തിലെ മുൻ അനുഭവങ്ങൾ ചുരുക്കത്തിൽ രേഖപ്പെടുത്തണം.
*30 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.*
ഭക്ഷണവും താമസവും സംഘാടകർ ഏർപ്പെടുത്തും. ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ മാത്രം രജിസ്ടേഷൻ ഫീസ്
(തുക പിന്നീടറിയിക്കും) ഓൺലൈനായി അടച്ചാൽ മതി. അപേക്ഷകൾ ഓൺലൈനായും സ്വീകരിക്കും.

ബന്ധപ്പെടേണ്ട വിലാസം – *ഡയറക്ടർ,*
*ജനചേതന*
*ആറ്റുപുറം ബിൽഡിംഗ്,* *കൂടരഞ്ഞി റോഡ്,*
*തിരുവമ്പാടി – 673603*

*ഫോൺ നമ്പറുകൾ :9447372399,9745454722*

*ഇ മെയിൽ* *janachethana22@gmail.com*

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close