KERALA

നനഞ്ഞു കുളിച്ച് കുട്ടികള്‍ സ്‌കൂളിലെത്തിയപ്പോള്‍ അവധി പ്രഖ്യാപിച്ചു! കലക്ടര്‍ ഉറങ്ങിപ്പോയോ എന്ന് മാതാപിതാക്കള്‍!!

കൊച്ചി: കനത്ത മഴയത്ത് ഏറെ പ്രയാസപ്പെട്ട് സ്‌കൂളിലെത്തിയ വിദ്യാര്‍ഥികള്‍ അറിയുന്നത് എറണാകുളം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചതാണ്. 8.25നാണ് കലക്ടര്‍ രേണു രാജ് അവധി പ്രഖ്യാപിച്ചത്.
കലക്ടറുടെ വൈകിയുദിച്ച വിവേകത്തെ ചോദ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. കലക്ടറുടെ ഒഫിഷ്യല്‍ പേജില്‍ മാതാപിതാക്കളുടെ കമെന്റുകള്‍ നിറയുകയാണ്. കലക്ടര്‍ ഉറങ്ങിപ്പോയോ എന്നാണ് യൂസര്‍മാര്‍ ചോദിക്കുന്നത്. ഈ പേജില്‍ നിന്നുള്ള അറിയിപ്പിനായി കാത്തിരുന്ന് മടുത്താണ് സ്‌കൂളില്‍ വിട്ടത് എന്ന് ഒരു യൂസര്‍. ഇന്നലെ മുതല്‍ വിദ്യാര്‍ഥികളും മാതാപിതാക്കളും കലക്ടറുടെ പേജില്‍ അവധിക്കായി അഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍, അപ്പോഴൊന്നും ഉചിതമായ തീരുമാനമെടുക്കാതിരുന്ന കലക്ടര്‍ കുട്ടികളെല്ലാം സ്‌കൂളിലെത്തിയതിന് ശേഷം അവധി പ്രഖ്യാപിച്ചു. മിക്ക സ്‌കൂളുകളും കലക്ടറുടെ പ്രഖ്യാപനം ചെവിക്കൊള്ളാതെ ക്ലാസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയത്തില്‍ പതിവ് പോലെ ഉച്ചവരെ ക്ലാസ് നടക്കും.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close