KERALAlocaltop news

പോലീസ് സ്റ്റാളിൽ ദീപാവലി മിഠായി മധുരം

* പ്രമുഖ അഞ്ച് ബേക്കറികളുടെ മിഠായികൾ വിലക്കുറവിൽ

കോഴിക്കോട് :

കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ദീപാവലി സ്വീറ്റ്സ് സെയിൽ ആരംഭിച്ചു.കോഴിക്കോട്ടെ പ്രമുഖരായ അഞ്ച് ബേക്കറികളുടെ ദീപാവലി സ്വീറ്റ് പാക്കറ്റുകൾ പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിൽ ഇവിടെ നിന്നും ലഭിക്കും. രാവിലെ 10  മുതൽ രാത്രി 8  വരെയാണ് വിൽപ്പന സമയം.25 ന് ചൊവ്വാഴ്ച്ച വൈകീട്ട് വരെ (ഞായർ ഉൾപ്പെടെ) സംഘത്തിൻ്റെ ദീപാവലി സെയിൽസ് കൗണ്ടർ ഉണ്ടായിരിക്കും. ഈ സൗകര്യം പ്രയോജനപ്പെടുത്താൻ എല്ലാവരോടും സെക്രട്ടറി അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close