KERALAlocaltop news

അന്താരാഷ്ട്ര മയക്ക് മരുന്ന്മാഫിയ സംഘത്തിലെ സുപ്രധാന കണ്ണിയായ വിദേശ പൗരൻ നടക്കാവ് പോലീസിൻ്റെ പിടിയിൽ

കോഴിക്കോട് :

കേരളത്തിലേക്ക്MDMA, LSD തുടങ്ങിയ മാരക സിന്തറ്റിക്ക്ഡ്രഗ്സ് മൊത്തമായി വിൽപ്പനക്കായി എത്തിക്കുന്ന ഘാന പൗരനായ വിക്ടർ ഡി. സാബാ എന്നയാളെ ബാംഗ്ലൂരിൽ വെച്ച് 150 gm MDMA യുമായി നടക്കാവ് ഇൻസ്പെക്ടർ ജിജീഷ് PK ഡിസംബർ 21 ന് ബാംഗ്ലൂരിലെ ശ്യാം രാജ് പുരo എന്ന സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് KSRTC ബസ്സ് സ്റ്റാൻ്റിൽ വെച്ച് നവംബർ 28 ആം തീയതി 58 gm MDMA പിടിച്ചതിന് നടക്കാൻ പോലീസ് സ്റ്റേഷനിൽ cr 993/22 ആയി കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തുന്നതിൻ്റെ ഭാഗമായി മാരക മയക്ക് മരുന്നായ MDMA യുടെ ഉറവിടം കണ്ടെത്തുന്നതിനായിനടക്കാവ് ഇൻസ്പെക്ടറിൻ്റെ നേതൃത്വത്തിലുള്ള പ്രിത്യേക അന്വേഷണ സംഘം രൂപീകരികരിച്ച് തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ ദിവസങ്ങളോളം അന്വേഷണം നടത്തിയിട്ടാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ 3 പ്രതികളാണ് ആഫ്രിക്കക്കാരനിൽ നിന്നും MDMA മൊത്തമായി വാങ്ങി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതെന്ന് അറിവായിട്ടുള്ളതാണ്., ക്രിസ്മസ്സ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ഇപ്പോൾ വ്യാപകമായ തോതിൽ മാരക മയക്കുമരുന്നകൾ കേരളത്തിലെ വിപണയിലെത്തിക്കുന്നതെന്നാണ് മനസ്സിലായത്. ഇത്തരത്തിൽ മയക്ക് മരുന്നുകൾ കേരളത്തിലേക്ക് എത്തിക്കുന്ന ഈശൃംഖലയിലെ പ്രധാന കണ്ണികളെ പറ്റി വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ പ്രതികളെ തിരഞ്ഞ് അന്വേഷണ സംഘം ബാംഗ്ലൂരിലെത്തിയിട്ടുള്ളതും തുടർന്ന് പ പാലക്കാട് എറണാകുളം ജില്ലകളിലേക്ക് കടന്നുകളഞ്ഞ പ്രതികളായ ഇന്ത്യൻ റെയിൽവേയിൽ ഒലവക്കോട് സ് റ്റേഷനിൽ ജോലി ചെയ്തവരുന്ന മുഹമ്മദ് റാഷിദ് കെ., വയസ്സ് 26, S/o നൗഷാദ് കെ.സബ്ജർ മഹൽ, മായൻ ബസാർ, കൊമ്മേരി എന്നയാളെ പാലക്കാട് വെച്ചും, അദിനാൻ വയസ്സ് 26 S/o കാതിരിക്കോയ, പൂക്കോട്ട് പറമ്പ് ,ഒളവണ്ണ എന്നയാൾ എറണാകുളത്ത് നിന്ന് ഹൈദ്രബാദിലേക്ക് ടൂറിസ്റ്റ് ബസ്സിൽ രക്ഷപ്പെടുന്നതിനിടക്ക് വഴിയിൽ വെച്ചും തന്ത്രപരമായ നീക്കത്തിലൂടെ ബസ്സ് തടഞ്ഞ് നിറുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്ത പ്രതികളെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര മയക്ക് മരുന്ന് വ്യാപാരത്തിലെ കണ്ണിയെ പറ്റി വിവരം ലഭിക്കുന്നത്.തുടർന്ന് വിദേശ പൗരനായ പ്രതിയെ തേടി ബാംഗ്ലൂരിൽ എത്തിയ അന്വേഷണ സംഘം MDMA വാങ്ങാനെന്ന വ്യാജേന വേഷം മാറി മയക്ക് മരുന്ന് മാഫിയ സംഘത്തിൻ്റെ താവളത്തിലെത്തിയ അഞ്ചംഗ അന്വേഷണ സംഘം സ്വന്തം ജീവൻ പണയപ്പെടുത്തി നടത്തിയ അതി സാഹസിക നീക്കത്തിലൂടെയാണ് ആഫ്രിക്കൻ സ്വദേശിയായ,വിദേശിയെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തത്. മയക്ക് മരുന്ന് കൈമാറാൻ ഉള്ള ലൊക്കേഷൻ പ്രതി പലതവണ മാറ്റം വരുത്തിയ ശേഷം, സ്ഥലം പലരെയും വിട്ട് പരിശോധിപ്പിച്ചിരുന്നു. വിജനമായ സ്ഥലത്ത് ഒളിച്ചിരുന്ന പോലീസ് രക്ഷപ്പെടാൻ ശ്രമിച്ചപ്രതിയെ തോക്ക് ചൂടിയാണ് കീഴ്പ്പെടുത്തിയത് അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന മയക്ക് മരുന്ന് മായാണ് ബാംഗ്ലൂരിൽ വെച്ച് വിദേശി പിടിയിലായത്.നടക്കാവ് ഇൻസ്പെക്ടർ ജിജീഷ്.പി.കെ. സബ് ഇൻസ്പെകർ കൈലാസ് നാഥ് SB, കിരൺ ശശി ധർ, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ശശിധരൻ PK,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകാന്ത്.MV, സജീവൻ MK , ഹരീഷ് കുമാർ.C, ജിത്തു.V.K, ബബിത്ത് കുറുമണ്ണിൽ എന്നിവരാണ് ഈ കേസിൻ്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close