KERALAlocaltop news

ലൈഫ് ഭവന പദ്ധതി യഥാർത്ഥ്യമാക്കാൻ കോഴിക്കോട് നഗരസഭഭ

കോഴിക്കോട്: നിർധനർക്ക് വീട് യാഥാർഥ്യമാക്കാനുള്ള പി.എം.എ.വൈ, ലൈഫ് ഭവന പദ്ധതിയിൽ അർഹരായവർക്കെല്ലാം വീട് ലഭിക്കാൻ അടിയന്തര നടപടിയെടുക്കാൻ മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ തീരുമാനം. ഇതിനായി വാർഡ് തലത്തിൽ ഗുണഭോക്താക്കളുടെ പ്രത്യേക യോഗം വിളിക്കാൻ കൗൺസിൽ തീരുമാനിച്ചു. 11 ഡി.പി.ആറുകളിലായി 4823 ഗുണഭോക്താക്കളിൽ 2479 പേർ മാത്രമാണ് വീട് പണി പൂർത്തിയാക്കിയത്. ഇത് മൊത്തം പദ്ധതിയുടെ 56.12 ശതമാനം വരും. പി.എം.എ.വൈ പദ്ധതി അടുത്ത കൊല്ലം അവസാനിച്ചു കഴിഞ്ഞാൽ പണം കിട്ടാതെ വരുമെന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി. 2024 ഡിസംബർ 31 വരെയാണ് പി.എം.എ.വൈ.പദ്ധതിയുടെ കാലാവധി. 445 പേർ ഇതുവരെ കാരാറിൽ ഏർപ്പെട്ടിട്ടില്ല. 2021 മാർച്ചിന് മുമ്പ് ആദ്യഗഡു കൈപ്പറ്റി 2023 ജനുവരിയായിട്ടും പണി തുടങ്ങാത്ത മുഴുവനാൾക്കും 2023 മാർച്ച് 25ന് മുമ്പ് തറ നിർമ്മിച്ച് രണ്ടാം ഗഡു കൈപ്പറ്റണമെന്ന് നിർദ്ദേശം നൽകിയിരുന്നു. 2021 മാർച്ചിന് മുമ്പ് വിവിധ സ്റ്റേജുകളിൽ ഗഡുക്കൾ കൈപ്പറ്റി ഒന്നരക്കൊല്ലം കഴിഞ്ഞിട്ടും തുടർ ഗഡു കൈപ്പാറ്റാതെ 582 പേരുണ്ട്.  . മൂന്നാം ഗഡു 3847 പേർ വാങ്ങിക്കഴിഞ്ഞു. നഗരങ്ങളിൽ വാർഡ് സഭക്ക് പകരം വാർഡ് കമ്മറ്റികൾ മതിയെന്ന് തീരുമാനമുണ്ടെങ്കിലും റസി.അസോസിയേഷനുകളുടെയും മറ്റും ഭാരവാഹികൾ സ്ഥാനമൊഴിഞ്ഞാൽ പുതിയയാളെ വാർഡ് സഭയിൽ ഉൾപ്പെടുത്താനാവാത്ത അവസ്ഥ സർക്കാർ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. എഗ്രിമെന്റ് വക്കാത്ത ആളുകളുടെ ലിസ്റ്റ് എല്ലാ കൗൺസിലർമാർക്കും നൽകിയിട്ടുണ്ട്. അവരെ സമീപിച്ച് എന്താണ് പ്രശ്നമെന്ന് കണ്ടെത്തി പരാഹാരമുണ്ടാക്കും. പലർക്കും ഗഡുക്കൾ കിട്ടിയിട്ടും എന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥയുണ്ട്. സഹായിക്കാൻ ആളില്ല.  ഇതോടൊപ്പം അപകടമുണ്ടായാൽ വീടിന് നാല് ലക്ഷം വരെ നഷ്ടം ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതിയും നടപ്പാക്കും. ഭൂമിയില്ലാത്തവർക്ക് വീട് സാധ്യമാക്കുന്ന മനസോടിത്തിരി മണ്ണ് പദ്ധതിയുടെ പ്രവർത്തനം മുന്നോട്ട് പോവുന്നുണ്ടെന്നും നവംബറിൽ വീട് പണിതുടങ്ങാനാവുമെന്നും പി.സി.രാജൻ പറഞ്ഞു. ബേപ്പൂർ മേഖലയിലാണ് ഇതിനായി ഭൂമി ലഭ്യമായത്. ആദ്യഘട്ടത്തിൽ ഇവിടെ വീട് നിർമ്മിച്ച് തുടർന്നുള്ളവക്ക് മാതൃക തീർക്കാനാണ് ശ്രമം. കെ.സി. ശോഭിത, കെ. മൊയ്തീൻ കോയ, സി.എസ്. സത്യഭാമ, കവിത അരുൺ, സരിത പറയേരി, മനോഹരൻ മാങ്ങാറിയിൽ  തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close