കോഴിക്കോട് :
ഫെയ്സ്ബുക്കിലെ ഇന്നത്തെ പ്രധാന വിശേഷം ശ്രദ്ധിച്ചിട്ടുണ്ടാവും. പുതിയ “ഫേസ്ബുക്ക് അൽഗോരിതം.” കോപ്പി പേസ്റ്റ്. പേസ്റ്റോടു പേസ്റ്റ്. പോസ്റ്റ്മാൻമാരിൽ അതിനിപുണന്മാരെന്നു കരുതുന്ന ട്രോളന്മാരും അല്ലാത്തവരും വരെ പെടുന്നു. കേശുമാമൻ സിൻഡ്രോം എന്നൊക്കെ സോഷ്യൽ മീഡിയ ഓമനപ്പേരിൽ അറിയപ്പെടുന്ന മണ്ടത്തരങ്ങളുടെ ലേറ്റസ്റ്റ് വേർഷൻ. ഒരാൾ പോസ്റ്റിടുകയേ വേണ്ടൂ.. പിന്നെ കോപ്പി പേസ്റ്റ് ആണ്…”എനിക്കൊരു ഹായ് തരൂ, ലൈക് തരൂ, കോമായെങ്കിലും തരൂ..” എന്നൊക്കെ പറഞ്ഞുള്ള പോസ്റ്റുകൾ കണ്ടില്ലേ ? ഉള്ള സുഹൃത്തുക്കൾ കൊഴിഞ്ഞു പോകാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. ഫെസ്ബൂക് അൽഗോരിതം മാറ്റിയത്രേ.. ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ എന്നും.
പ്രധാനപ്പെട്ട പോസ്റ്റുകൾ അടങ്ങിയ ന്യൂസ് ഫീഡുകൾ മാത്രമാണ് അല്ലെങ്കിലും കാണാൻ കഴിയുക. എല്ലാ സുഹൃത്തുക്കളുടെയും എല്ലാ പോസ്റ്റുകളുംകാണാൻ കഴിയുക. എല്ലാ സുഹൃത്തുക്കളുടെയും എല്ലാ പോസ്റ്റുകളും കാണണം എന്ന് പറഞ്ഞാൽ ഫെസ്ബൂക് മുതലാളിയും ബുദ്ധിമുട്ടിലാകും. നമുക്ക് കേൾക്കാനും കാണാനും കൂടുതൽ താല്പര്യമുള്ളവരെ ഫിൽറ്റർ ചെയ്താണ് ഫെയ്സ്ബൂക് കാണിക്കുക. കൂടുതൽ സംവദിക്കാൻ ഇഷ്ടപ്പെടുന്നവരുടെ പോസ്റ്റുകൾ സ്വാഭാവികമായും ഫീഡുകളിൽ മുന്നിട്ട് നിൽക്കുന്നു.
“Facebook Algorithm Hoax” എന്ന് സെർച്ച് ചെയ്താൽ കൂടുതൽ വിശദാംശങ്ങൾ അറിയാൻ കഴിയും.
അതിനാൽ ഇത്തരം കോപ്പി പേസ്റ്റ്
ഇടുന്നതിന് മുൻപ് ശ്രദ്ധിക്കൂ..
#keralapolice
#facebookalgorithm