KERALAlocaltop news

പഞ്ചഗുസ്തി മത്സരത്തിൽ പരിക്കേറ്റ കുട്ടിയെ കുന്ദമംഗലം പഞ്ചായത്ത് തിരിഞ്ഞു നോക്കിയില്ല: സെക്രട്ടറിക്കെതിരെ മനുഷ്യവകാശ കമ്മീഷൻ കേസെടുത്തു

 

കോഴിക്കോട്: കേരളോത്സവത്തിനിടയിലെ പഞ്ചഗുസ്തി മത്സരത്തിനിടയിൽ കൈക്ക് ഗുരുതര പരിക്കേറ്റ കാരന്തൂർ സ്വദേശിനിയായ വിദ്യാർത്ഥിനിയെ തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയിൽ കുന്നമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജുഡീഷ്യൽ അംഗം കെ.ബൈജുനാഥാണ് കേസെടുത്തത്.

ദിയ അഷ്റഫിനാണ് (19) ഗുരുതരമായി പരിക്കേറ്റത്. മത്സരത്തിനിടയിൽ കൈ ക്ക് മുകളിലെ എല്ല് പൊട്ടി. അപകടത്തിൻ്റെ ഉത്തരവാദിത്തം പഞ്ചായത്ത് ഏറ്റെടുത്തില്ല. ദിയയെ തിരിഞ്ഞു നോക്കിയുമില്ല. ചികിത്സാ സഹായം ചോദിച്ചപ്പോൾ പഞ്ചായത്ത് സെക്രട്ടറി പരിഹസിച്ചെന്നാണ് പരാതി.ഇനിയും ആറു മാസത്തോളം ചികിത്സ തുടരണം. വലതു കൈവിരലുകൾക്ക് ഗുരുതര പരിക്കുണ്ട് .

മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. പത്തു ദിവസത്തിനകം കുന്നമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഫെബ്രുവരി 21 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close