KERALAlocaltop news

ബഫർ സോൺ വിദഗ്ദ സമിതി വയനാട് സന്ദർശിക്കാത്തത് പ്രതിഷേധാർഹം- മുൻ എം എൽ എ ജോണി നെല്ലൂർ

മാനന്തവാടി : ജനവാസ മേഖലയിൽ നിന്നും കൃഷിഭൂമിയിൽ നിന്നും കർഷകരെ പൂർണമായി ഉന്മൂലനം ചെയ്യാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ തിക്തഫലം ആണ് ഇന്ന് വയനാട്ടിലെ കർഷകർ അനുഭവിച്ചുകൊണ്ടിരിക്കുന്നത്, ബഫർ സോൺ പ്രഖ്യാപനം മൂലം കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചുള്ള പരാതികൾ കേൾക്കുന്നതിനും അവരുമായി ചർച്ചകളും ആശയവിനിമയം നടത്തുന്നതിനും രൂപീകരിച്ച വിദഗ്ദ സമിതി ചെയർമാൻ ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണനും, അംഗങ്ങളും നാളിതുവരെ വയനാട് സന്ദർശിച്ച് കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ തയ്യാറാകാത്തത് അങ്ങേയറ്റം വേദനാജനകവും പ്രതിഷേധാർഹവും ആണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വക്കേറ്റ് ജോണി നെല്ലൂർ എക്സ് എംഎൽഎ പറഞ്ഞു. മാനന്തവാടി വൈറ്റ് ഫോർട്ട് കോൺഫ്രറൻസ് ഹാളിൽ ചേർന്ന കേരള കോൺഗ്രസ് വയനാട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കമ്മീഷന്റെ ചെയർമാൻ ഉടനടി വയനാട് സന്ദർശിച്ച് കർഷകരുമായും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും, ജനപ്രതിനിധികളുമായും വിഷയം ചർച്ച ചെയ്ത് ബന്ധപ്പെട്ട അധികൃതർക്ക് റിപ്പോർട്ട് സമർപ്പിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. യോഗത്തിൽ ജോസ് തലച്ചിറ അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എ ആൻറണി ,ജില്ലാ സെക്രട്ടറിമാരായ ജോസ് കളപ്പുരക്കൽ, അഡ്വക്കേറ്റ് ജോർജ് വാതു പറമ്പിൽ , ബിനു ഏലിയാസ് ,റോയി തവിഞ്ഞാൽ,പൗലോസ് കുരിശിങ്കൽ,ജിനീഷ് ബാബു,സിബി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close