KERALAlocaltop news

വഴിയോര തട്ടുകടകളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം – മനുഷ്യാവകാശ കമീഷൻ

 

കോഴിക്കോട് : വഴിയോര ഭക്ഷണ സ്ഥാപനങ്ങൾ സുരക്ഷിതമായ ഭക്ഷണ സാധനങ്ങളാണ് വിൽക്കുന്നതെന്ന് ഉറപ്പാക്കേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും നിയമപരമായ ബാധ്യതയാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.

നിയമം ലംഘിക്കുന്ന കച്ചവടക്കാരുടെ ലൈസൻസ് ഉടൻ റദ്ദാക്കണമെന്നും നിയമത്തിൽ അനുശാസിക്കുന്ന പരമാവധി പിഴ ചുമത്തണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. പരാതി വരുമ്പോൾ മാത്രം ചുരുങ്ങി പോകുന്ന ഒന്നായി ഭക്ഷ്യസുരക്ഷാ പരിശോധനകൾ മാറുന്നതായും കമ്മീഷൻ വിമർശിച്ചു.

ഭട്ട് റോഡിന് സമീപം വരയ്ക്കൽ ബീച്ചിൽ വഴിയോരകച്ചവടക്കാരനിൽ നിന്നും ഉപ്പുമാങ്ങക്കൊപ്പം വെള്ളം വാങ്ങി കുടിച്ചപ്പോൾ വായ പൊള്ളിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരിശോധന നടത്തിയ 53 തട്ടുകടകളിൽ സൂക്ഷിച്ച 35 ലിറ്റർ അസറ്റിക് ആസിഡ് പിടിച്ചെടുത്തതായി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാത്ത 12 തട്ടുകടകൾ താത്കാലികമായി അടപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.എഫ്.എസ്.എസ്.എ.ഐ. നിഷ്കർഷിക്കുന്ന ഗുണമേന്മയുള്ള വിനാഗിരി ഉപയോഗിച്ചുള്ള ഉപ്പിലിട്ടത് മാത്രം ഉപയോഗിക്കണമെന്ന് തട്ടുകടകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവാരമില്ലാത്ത അസിഡിക് ലായനികൾ ഉപയോഗിക്കരുത്. ഹെൽത്ത് കാർഡും നഗരസഭാ ഭക്ഷ്യസുരക്ഷാ ലൈസൻസും നിർബന്ധമാക്കിയിട്ടുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളമോ ആർ.ഒ. പ്ലാന്റിൽ ശുദ്ധീകരിച്ച വെള്ളമോ ഉപയോഗിക്കണം. ഇക്കാര്യങ്ങളിൽ ഉറപ്പു ലഭിച്ചതിനാൽ താൽകാലികമായി അടച്ച കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.

എന്നാൽ പരാതി ഉയരുമ്പോൾ മാത്രം പരിശോധനകൾ കർശനമാക്കുന്ന രീതിലാണ് പിന്തുടരുന്നതെന്ന് പരാതിക്കാരനായ എ.സി. ഫ്രാൻസിസ് കമ്മീഷനെ അറിയിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close