KERALAlocaltop news

സോണ്ട കമ്പനിക്ക് ആറാം തവണയും കരാർ നീട്ടിനൽകി കോഴിക്കോട് നഗരസഭ

കോഴിക്കോട്: ഞെളിയൻ പറമ്പിലെ മാലിന്യനീക്കത്തിനുള്ള കരാർ ആറാം തവണയും സോണ്ട കമ്പനിക്ക് പുതുക്കി നൽകി കോർപ്പറേഷൻ.  ഇത് അംഗീകരിക്കുന്നതിൽ എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തി. അഞ്ചു മിനിറ്റ് മാത്രമേ സമയം ബാക്കിയുള്ളൂ എന്നും മറ്റ് അജണ്ടകളും 167 വരെ അജണ്ടകൾ പാസാക്കാനുള്ളതിനാൽ ചർച്ചയ്ക്ക് വേണ്ടി അധിക സമയം എടുക്കുന്നതിന് കൗൺസിൽ പ്രത്യേക തീരുമാനം എടുക്കണമെന്നും അധ്യക്ഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് അറിയിച്ചു. മൂന്ന് മണിക്ക് തുടങ്ങുന്ന കൗൺസിൽ ആറ് മണിക്കു അവസാനിക്കണമെന്നാണ് ചട്ടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമയം നീട്ടേണ്ടതില്ലെന്നും 153 അജണ്ടകൾ പാസാക്കി കൗൺസിൽ അവസാനിപ്പിക്കാമെന്നുമായിരുന്നു പ്രതിപക്ഷ നിലപാട്. എന്നാൽ ഇത് അംഗീകരിക്കാതിരുന്ന ഭരണപക്ഷം പ്രതിപക്ഷത്തിന്‍റെ എതിർപ്പ് അവഗണിച്ച് സോണ്ടയ്ക്ക് അനുമതി, ആവിക്കൽ തോട് – കോതി മാലിന്യ സംസ്കരണ പ്ലാന്റുകളുടെ റീടെണ്ടർ തുടങ്ങിയ 167 വരെയുള്ള അജണ്ടകൾ ശബ്ദ വോട്ടോടെ ഒന്നിച്ച് പാസാക്കുകായിരുന്നു.
കോർപറേൻ എലത്തൂർ വാർഡിൽ രണ്ട് കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്ന് വ്യാജ രേഖ സമർപ്പിച്ച് ന്യൂനപക്ഷ കേർപറേഷനിൽ നിന്ന് ലേൺ സംഘടിപ്പിച്ച സംഭവവും കൗൺസിലിൽ ചൂടേറിയ ചർച്ചയ്ക്ക് ഇടയാക്കി. എലത്തൂര്‍ വാര്‍ഡ് കൗണ്‍ലിലര്‍ മനോഹരന്‍ മങ്ങാറിയിലാണ് ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിലൂടെ വിഷയം കൗണ്‍സിലില്‍ കൊണ്ടു വന്നത്. ആള്‍മാറാട്ടം നടത്തിയ ലോണ്‍ തട്ടിയെടുത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കൗണ്‍സിലര്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കമ്മീഷണർക്കും ടൗൺ പൊലീസിനും രണ്ടാഴ്ച മുമ്പ് പരാതി നൽകിയതായി പ്രൊജക്റ്റ് ഓഫീസര്‍ മറുപടി നല്‍കി. മറുപടിയിൽ അതൃപ്തി അറിയിച്ച.കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് രംഗത്തെത്തുകായിരുന്നു. ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നിട്ടും ഒരാളെ പോലും ഇതുവരെ അറസ്റ്റ് ചെയ്യുകയുണ്ടായില്ലെന്ന് കൗണ്‍സില്‍ പ്രതിപക്ഷ ഉപനേതാവ് കെ മൊയ്തീന്‍ കോയ പറഞ്ഞു. കോര്‍പറേഷനും കുടുംബശ്രീക്കും അപമാനമാണിത്. ആര്‍ക്കും തട്ടിപ്പ് നടത്താവുന്ന സാഹചര്യമാണ് കോഴിക്കോട് കോര്‍പറേഷനിലുള്ളത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപേക്ഷകള്‍ ഏരിയാ ഡെവലവ്‌പെന്റ് സൊസൈറ്റിയും (എ.ഡി.എസ്), കമ്മ്യൂണിറ്റി ഡെവലപ്്‌മെന്റ് സൊസൈറ്റിയും (സി.ഡി.എസ്) അംഗീകരിച്ച് പ്രൊജക്റ്റ് ഓഫീസര്‍ ശരിയാണോ എന്ന് നിര്‍ണയിച്ചതിന് ശേഷമാണ് ലോണ്‍ അനുവദിക്കുന്നതെന്ന് കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത പറഞ്ഞു. ഇവര്‍ക്കൊക്കെ തട്ടിപ്പില്‍ ഈ വിഷയത്തില്‍ തുല്യ ഉത്തരവാദിത്തമുണ്ട്. തട്ടമിട്ട ഫോട്ടോയിട്ടാണ് മുസ്്‌ലിം വിഭാഗത്തില്‍ പെടാത്തവര്‍ ലോണിന് അപേക്ഷിച്ചത്. കുറ്റക്കാര്‍ക്കെതിരെ കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ശോഭിത ചൂണ്ടിക്കാട്ടി. പിന്നോക്ക വികസന കോര്‍പറേഷന്‍ ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ച മറ്റ് ലോണുകള്‍ കൂടി പരിശോധിക്കണമെന്ന് എസ്.കെ അബൂബക്കര്‍ ആവശ്യപ്പെട്ടു. വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോവുകയാണെന്ന് ഡെപ്യൂട്ടി മേയർ വ്യക്തമാക്കി. കോവൂര്‍ കമ്മ്യൂണിറ്റി ഹാളിന്റെ മതില്‍ ഇടിഞ്ഞു വീണതെന്ന് ഉദ്യോഹസ്ഥരുടെ മറുപടി കൗൺസിലിൽ ഗൗരവ ചർച്ചയ്ക്കിടയിലും ചിരി പടർത്തി. മെഡിക്കൽ കോളജ് കൗൺസിലർ സോമൻ ആണ് സഭയിൽ വിഷ‍യം ഉന്നയിച്ചത്. മതിൽ നിർമാണത്തിന്പി ന്നിൽ അഴിമതിയുണ്ടെന്നും അതിനേക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുപഴയ മതിലാണ് പൊളിഞ്ഞു വീണതെന്നായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍റെ വിശദീകരണം. ഉഡ്ഘാടനത്തിന് ശേഷം ഒരു പരിപാടി പോലും അവിടെ നടത്തുകയുണ്ടായില്ലെന്നും സോയില്‍ ടെസ്റ്റ് പോലും നടത്താതെയാണ് കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണ പ്രവൃത്തി നടത്തിയിരിക്കുന്നതെന്നും കെ മൊയ്തീന്‍ കോയ ചൂണ്ടിക്കാട്ടി. പണി പൂര്‍ത്തിയാക്കാതെ തിരക്കിട്ട് ഉദഘാടനം നടത്തുകയായിരുന്നു. മുറ്റത്ത് വിരിച്ച ടൈലുകള്‍ പോലും ഇളകി മാറിയതായി കെ.സി ശോഭിത ചൂണ്ടിക്കാട്ടി. നഷ്ടം നിര്‍മ്മാണം നടത്തിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്ന് ഈടാക്കണമെന്നും ശോഭിത ആവശ്യപ്പെട്ടു. കൃത്യമായി പണി പൂര്‍ത്തിയാക്കാതെയാണ് കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ചെയ്തതെന്ന് ശരിയല്ലെന്ന് ബി.ജെ.പി കൗണ്‍സിലര്‍ റിനീഷ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close