KERALAlocaltop news

പി എൻ ബി തട്ടിപ്പ്; മുഴുവൻ തുകയും നഗരസഭയ്ക്ക് തിരികെ കിട്ടിയെന്ന്

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് ലിങ്ക് റോഡ്     ബ്രാഞ്ച്     തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള പലിശയിനത്തിലെ മുഴുവൻ തുകയും നഗരസഭയ്ക്ക് മടക്കി കിട്ടി. ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദാണ് ഇക്കാര്യം കോർപറേഷൻ കൗൺസിൽ യോഗത്തിൽ അറിയിച്ചത്. കോർപറേഷൻ ശക്തമായി ഇടപെട്ടത് കൊണ്ടാണ് ഇത് സാധിച്ചെതെന്ന്   അദ്ദേഹം പറഞ്ഞു..  കുടുംബശ്രീ, കോർപറേഷൻ അകൗണ്ടിലെ പണം അനധികൃതമായി പിൻവലിച്ച കാലയളവിലെ മുഴുവൻ പലിശയും ജുലൈമാസത്തിൽ ബാങ്ക് അക്കൗണ്ടിലിട്ടിട്ടുണ്ട്. 17 അക്കൗണടുകളിലുമായി 33 ലക്ഷത്തോളം രൂപ പലിശയായി വന്നതായാണ് വിവരമെന്നും കൃത്യമായ കണക്ക് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ 2022–23 സാമ്പത്തിക വർഷത്തെ വാർഷിക
വാർഷികധനകാര്യ പത്രിക മേയർ ഡോ.ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം അംഗീകരിച്ചു. 61,52,37,885 രൂപ മുൻ നീക്കിയിരുപ്പും 450,26,10,045 രൂപ വരവും 4,16,21,09,092 രൂപ ചെലവും
95,57,38,838 രൂപ  നീക്കിയിരിപ്പുമുള്ള കണക്ക് യു.ഡി.എഫിന്റെ വിയോജനക്കുറിപ്പോടെ വോട്ടിനിട്ടാണ് അജണ്ട അംഗീകരിച്ചത്. യു.ഡി.എഫ് എതിർത്ത് വോട്ട് ചെയ്തപ്പോൾ ഭരണപക്ഷത്തിനൊപ്പം ബി.ജെ.പിയും അനുകൂലിച്ചു. വിശദമായ ചർച്ച നടത്തണമെന്നും കണക്കിൽ അപാകതയുണ്ടെന്നും പി.എൻ.ബിതട്ടിപ്പിന്റെയും മറ്റും സാഹചര്യത്തിൽ പ്രതിമാസ അകൗണ്ട് പരിശോധിനവേണമെന്ന നിർദ്ദേശം പാലിക്കുന്നില്ലെന്നും മറ്റും കാണിച്ചാണ് കെ.മൊയ്തീൻ കോയ, കെ.സി.ശോഭിത എന്നിവരുടെ നേതൃത്വത്തിലാണ് യു.ഡി.എഫ് എതിർപ്പുയർത്തിയത്. എന്നാൽ ആവശ്യത്തിനനുസരിച്ചുള്ള പണം അകൗണ്ടിലില്ലാതാവുന്നത് സാധാരണയാണെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു.  മൊത്തം അഴിമതിയാണെന്ന് സ്ഥാപിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്ന് മേയറും കുറ്റപ്പെടുത്തി. മാലിന്യസംസ്ക്കരണ പ്രവർത്തനങ്ങൾക്കായി 43.34 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാൻ കൗൺസിൽ തീരുമാനിച്ചു. ഇപ്പോഴുള്ള പദ്ധതികളുടെ പോരായ്മ തീർക്കാൻ സംസ്ഥാന സർക്കാറിന്റെ ഉത്തരവ് പ്രകാരമാണ് 33 പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചത്. എന്നാൽ ഇക്കാര്യത്തിൽ വിശദമായ ചർച്ച വേണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ട് വിയോജനക്കുറിപ്പ് നൽകി. ചർച്ചകൾ അനുവദിക്കുന്നില്ലെന്നാരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ എസ്.കെ.അബൂബക്കറിന്റെ നേതൃത്വത്തിൽ മുദ്രാവാക്യം മൂഴക്കി ഇറങ്ങിപ്പോയി. യു.ഡി.എഫ് ഇറങ്ങിപ്പോയ സാഹചര്യത്തിൽ ബി.ജെ.പിയടക്കം മറ്റ് അംഗങ്ങൾക്ക് എതിർപ്പില്ലെന്ന് അറിയിച്ചതിന്റെയടിസ്ഥാനത്തിൽ എല്ലാ അജണ്ടയും അംഗീകരിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close