KERALAlocaltop news

എം.ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിൽ

പിടിയിലായവർ ഹൈലൈറ്റ് മാൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നവർ*

കോഴിക്കോട്: പാലാഴി ഹൈലൈറ്റ് മാൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ട് യുവാക്കൾ ഹൈലൈറ്റ് മാൾ പരിസരത്തെ ഹോട്ടൽ മുറിയിൽ നിന്നും പിടിയിൽ .

*29.30 ഗ്രാം എം.ഡി എം.എ യുമായി നല്ലളം സ്വദേശികളായ മാളിയേക്കൽ പറമ്പ് , തറോപ്പടി ഹൗസിൽ അബ്ദുൾ റൗഫ് .എം.പി (29) നിറം നിലവയൽ കെ.ടി ഹൗസിൽ മുഹമദ്ദ് ദിൽഷാദ്.കെ.ടി (22)*
*എന്നിവരെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ജേക്കബ് ടി.പി യുടെ നേത്യത്വത്തിലുള്ള ഡാൻസാഫും അരുൺ വി ആർ നേത്യത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്ന് പിടികൂടി*

ഹൈലൈറ്റ് മാളിന്റെ പരിസരങ്ങളിൽ വച്ച് കോളേജ് വിദ്യാർത്ഥികൾ ഉൾപ്പടെ യുവതീ യുവാക്കൾക്ക് നൽകുന്നതിനായി മാളിന്റെ പരിസരത്ത് ഹോട്ടലിൽ റൂം എടുത്താണ് ലഹരി മരുന്ന് വിൽപന നടത്തിയിരുന്നത്.
നിലവിൽ വിപണിയിൽ ഒന്നര ലക്ഷം രൂപ വരുന്ന എം.ഡി എം എ യാണ് പിടികൂടിയത്. ഇവരുടെ പക്കൽനിന്ന് മയക്കുമരുന്ന് വിൽപ്പനയിൽ ലഭിച്ച 26.000 രൂപയും , മൊബൈൽ ഫോണുകളും ,, ഇരുചക്ര വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ആർക്കും ഒരു സംശയം തോന്നാത്ത വിധത്തിൽ വീട്ടിൽ നിന്നും കാർപന്റെർ ജോലിക്ക് പോകുകയാണെന്ന് പറഞ്ഞ് പണി ആയുധങ്ങളുമായി രാവിലെ ഇറങ്ങുന്ന റൗഫ് ലോഡ്ജുകളിൽ റൂമെടുത്ത് ലഹരി കച്ചവടം നടത്തുകയും . ലഹരി വിൽപ്പന കഴിഞ്ഞാൽ വൈകീട്ട് ജോലി കഴിഞ്ഞ് തിരിച്ച് പോകുന്ന പോലെ വീട്ടിലേക്ക് മടങ്ങും.അടുത്തിടെ ഗൾഫിൽ നിന്നും വന്ന റൗഫിന്റെ സുഹ്യത്തായ ദിൽഷാദിനെ ഗൾഫിൽ പോകുന്നതിനേക്കാൾ വരുമാനം ഇവിടെ ഉണ്ടാക്കാം എന്ന് പറഞ്ഞ് മയക്കുമരുന്ന് കച്ചവടത്തിലേക്ക് പങ്കാളിയാക്കുകയായിരുന്നു . ഇവർക്ക് മുമ്പ് കേസുകൾ ഇല്ലാത്തതിനാൽ പോലീസ് പിടികൂടില്ല എന്ന വിശ്വാസത്തിലായിരുന്നു രണ്ട് പേരും. മയക്കുമരുന്നിനായി ആവശ്യക്കാർ ഫോണിൽ വിളിച്ചാൽ മാളിന്റെ പരിസരങ്ങളിൽ എത്താനായി അറിയിച്ച് റൂമിൽ നിന്നും ഇറങ്ങി ഹോട്ടലിന്റെ താഴെ വച്ച ബൈക്ക് എടുത്ത് പോയി കൈമാറ്റം നടത്തുന്നതാണ് രീതി.

ഇവർക്ക് മയക്കുമരുന്ന് എത്തിച്ചവരെ പറ്റിയും, ഇവർ ആർക്കെല്ലാമാണ് ഇത് വിൽപന നടത്തിയ തെന്നും ലഹരി മാഫിയയുമായുള്ള ബന്ധം പരിശോധനയിൽ ആണെന്നും ഇവരുടെ ബാങ്ക് അകൗണ്ട് വിവരങ്ങളും ഫോൺ രേഖകളും പരിശോധിച്ച് വിശദമായ അന്വേക്ഷണം നടത്തേണ്ടിയിരിക്കുന്നു. എന്നും പന്തീരാങ്കാവ് ഇൻസ്പെക്ടർ ഗണേഷ് കുമാർ . എൻ പറഞ്ഞു.

*ഡാൻ സാഫ് സ്ക്വാഡിലെ സബ് ഇൻസ്പെക്ടർ മനോജ് ഇടയേടത്, എ എസ് ഐ അബ്ദുറഹ്മാൻ , അഖിലേഷ് കെ , അനീഷ് മൂസേൻ വീട്, ജിനേഷ് ചൂലൂർ ,സുനോജ് കാരയിൽ, അർജുൻ അജിത്ത് എന്നിവരും, പതീരാങ്കാവ് സ്റ്റേഷനിലെ എ.എസ്.ഐ പ്രബീഷ് ,രഞ്ജിത്ത്, സുബീഷ്, ജ്യോതിലക്ഷ്മി എന്നിവർ അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നു.*

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close