KERALAlocaltop news

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണം : കർഷക കോൺഗ്രസ്

കോഴിക്കോട് :

രൂക്ഷമായ വന്യജീവി ആക്രമണം, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തിൽ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.

കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കാൻ സർക്കാർ തീരുമാനമെടുത്തത് 2020 ജനുവരി 20ന് നടന്ന മുഖ്യമന്ത്രി അധ്യക്ഷനായ വൈൽഡ് ലൈഫ് ബോർഡിന്റെ മീറ്റിങ്ങിലാണ്.
കർണാടക, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ, തുടങ്ങിയ സംസ്ഥാനങ്ങളിൽ കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ജെല്ലിക്കട്ടിനു വേണ്ടി തമിഴ്നാടും കർണാടകയും പ്രത്യേക നിയമമുണ്ടാക്കിയത് പോലെ വന്യജീവി ആക്രമണം തടയാൻ സംസ്ഥാന സർക്കാർ പ്രത്യേക നിയമത്തിനു രൂപം നൽകണം.

ഒരു മൃഗം പരിധിയിൽ കൂടുതൽ ആവാസ വ്യവസ്ഥയിൽ പെരുകിയാൽ ആ മൃഗത്തിനും ആവാസ വ്യവസ്ഥയ്ക്കും ദോഷകരമാണ്.
വനത്തിന്റെ കോർസോണിൽ ഉൾക്കൊള്ളാൻ കഴിയുന്നതിൽ അധികമായുള്ള വന്യമൃഗങ്ങളെ മറ്റു സംസ്ഥാനങ്ങളിലെ വിസ്തൃത വനഭൂമിയിലേക്ക് മാറ്റിയോ അല്ലെങ്കിൽ വികസിത രാജ്യങ്ങളിൽ ചെയ്യുന്നതുപോലെ കണ്ട്രോൾഡ് ഹണ്ടിങ്ങിലൂടെ പരിമിതപ്പെടുത്തുകയോ ചെയ്യണം. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 62 പ്രകാരം സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് പരമാവധി വന്യജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണം.

ജനവാസ മേഖലയിലെ വന്യജീവി ആക്രമണം തടയുന്നതിനായി വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തണമെന്നും വനം, റവന്യു, കൃഷി വകുപ്പുകളുടെ സംയുക്തമായ പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close