KERALAlocaltop news

ദുരൂഹ സാഹചര്യത്തിൽ സ്കൂട്ടർ കത്തിനശിച്ചു

കോഴിക്കോട് : ദുരൂഹ സാഹചര്യത്തിൽ സ്കൂട്ടർ കത്തിനശിച്ചു. സിവിൽ സ്റ്റേഷൻ – കോട്ടുളി റോഡിൽ സിവിൽ സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെ നോട്ടറി പബ്ലിക് അസ്വ പി.വി ഉഷാദേവിയുടെ വീടിനു മുന്നിലായാണ് വെള്ളിയാഴ്ച്ച രാത്രി 11.30 നോടെ സ്കൂട്ടർ കത്തിയത്. അഗ്നിജ്വാലയും സ്ഫോടന ശബ്ദവും ഉണ്ടായി. ഞെട്ടിയുണർന്നപ്പോൾ അഗ്നിജ്വാല കണ്ട അഡ്വ. ഉഷാദേവി ഉടൻ കൺട്രോൾ റൂമിൽ അറിയിച്ചു. പോലീസ് എത്തിയാണ് ബാക്കി തീയണച്ചത്. സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു. ഒരു സ്റ്റീൽ ടിഫിൻ സമീപത്തുണ്ട്. സ്കൂട്ടറിന്റെ നമ്പർ അടക്കം കത്തി നശിച്ചു. സ്കൂട്ടറിൽ യാത്ര ചെയ്തയാൾ ഓടി രക്ഷപെട്ടതായി പരിസരവാസികൾ പറഞ്ഞു. അഡ്വ. ഉഷാദേവിയുടെ വീടിന്റെ ഗേറ്റിനും മതിലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടമാണോ , കത്തിച്ചതാണോ എന്നത് നടക്കാവ് പോലീസ് അന്വേഷണം തുടങ്ങി.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close