കോഴിക്കോട് : വില്പനക്കായി എത്തിച്ച എം ഡി എം.എ യുമായി
മലപ്പുറം സ്വദേശി തിരൂർ , മംഗലം മാങ്ങാ പറമ്പിൽ വീട്ടിൽ മുഹമദ് ഷാഫി എം.പി (44) യെ നാർക്കോട്ടിക്ക്
സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബിന്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫും , സബ് ഇൻസ്പെക്ടർ ജിമ്മി പി ജെ യുടെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്ന് പിടികൂടി.
കോഴിക്കോട് ബൈപ്പാസിലെ മെട്രോ ഹോസ്പിറ്റലിലെ പാർക്കിങ്ങ് ഏരിയയുടെ ഭാഗത്ത് വച്ചാണ് 9.150 ഗ്രാം എം.ഡി എം.എ യുമായി പോലീസ് ഷാഫിയെ പിടികൂടുന്നത്.
മലപ്പുറം കേന്ദ്രീകരിച്ച് പല ഭാഗങ്ങളിലുള്ള യുവാക്കൾക്ക് എം ഡി എം എ വിതരണം ചെയ്യുന്ന ശ്യംഖലയിലെ കണ്ണിയാണ് ഷാഫി. കോഴിക്കോട് ബൈപ്പാസ് ഭാഗങ്ങളിലുള്ള ഹോസ്റ്റലിൽ താമസിക്കുന്ന യുവാക്കളെ പരിചയപ്പെട്ട് പുതിയ ബിസിനസ്സ് തന്ത്രവുമായി ലഹരി കച്ചവടം നടത്താനാണ് കോഴിക്കോട്ടേക്ക് എത്തിയത്. പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ ഇരുപത്തിയഞ്ചായിരം രൂപ വരും. പിടി കൂടിയ ലഹരി മരുന്ന് ആരിൽ നിന്നാണ് വാങ്ങിയതെന്നും, ആർക്കെല്ലാമാണ് കൊടുക്കുന്നതെന്നും, മുൻപ് എത്ര തവണ കോഴിക്കോട് ഭാഗത്ത് കൊണ്ടുവന്നിട്ടുണ്ടെന്നും കൂടുതൽ അന്വേക്ഷണം നടത്തിയാലെ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ വർദ്ധിച്ചു വരുന്ന ലഹരി വിൽപനയും ഉപയോഗവും തടയുന്നതിന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് കർശന നടപടി സ്വീകരിച്ചു വരികയാണ്. ലഹരി മരുന്നിൻ്റെ ഉറവിടത്തെ കുറിച്ചും ഷാഫി ഉൾപ്പെട്ട ലഹരി വിൽപ്പന ശ്യംഖലയെ കുറിച്ചും പോലീസ് അന്വേക്ഷണം ഊർജ്ജിതമാക്കി.
ഡൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് ഇടയേടത്ത്,എ.എസ്.ഐ അബ്ദുറഹ്‌മാൻ, കെ , അനീഷ് മൂസേൻവീട്, അഖിലേഷ്.കെ, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, പന്തീരാക്കാവ് സ്റ്റേഷനിലെ എസ്.ഐ ജിമ്മി . പി.ജെ , എസ്.സി പി.ഒ രഞ്ജിത്ത് എം, സി.പി.ഒ മാരായ ബിഗിൻ ലാൽ. എൻ. വി , സുബീഷ് എം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്