ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ബെംഗളൂരുവിലെ വണ്‍8 കമ്യൂണ്‍ പബിനെതിരെ പൊലീസ് കേസ്. ബെംഗളൂരു എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് നിരവധി സ്ഥാപനങ്ങള്‍ക്കെതിരെയും പൊലീസ് കേസെടുത്തു. രാത്രി കാലത്ത് അനുവദിച്ച സമയം കഴിഞ്ഞിട്ടും പ്രവര്‍ത്തിച്ചുവെന്നതാണ് കുറ്റം. രാത്രി ഒരു മണി വരെയായിരുന്നു പ്രവര്‍ത്തനത്തിന് അനുമതി. എന്നാല്‍ ഒന്നരയായിട്ടും സ്ഥാപനങ്ങള്‍ തുറന്നിരുന്നുവെന്നും അതിനാലാണ് നടപടി സ്വീകരിച്ചതെന്നും ബെംഗളൂരു പൊലീസ് സെന്‍ട്രല്‍ ഡിസിപി വ്യക്തമാക്കി.
പ്രദേശത്ത് രാത്രി വൈകിയും ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെതിരെ പൊലീസിന് സ്ഥിരമായി പരാതി ലഭിച്ചിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന വണ്‍8 കമ്യൂണ്‍ പബിനും സമീപത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് പബുകള്‍ക്കും എതിരെയാണ് കേസെടുത്തിരുന്നത്. പബുകള്‍ക്കെതിരെ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും ഡിസിപി അറിയിച്ചു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
വിരാട് കോഹ്ലിയുടെ വണ്‍8 കമ്യൂണ്‍ പബിന് ഡല്‍ഹി, മുംബൈ, പുണെ, കൊല്‍ക്കത്ത തുടങ്ങിയ വന്‍ നഗരങ്ങളിലും ശാഖകളുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ബെംഗളൂരുവില്‍ കോഹ്ലി പബ് തുറന്നത്.