മലപ്പുറം: കേരളത്തില്‍ ഡെങ്കിപ്പനിക്കിടെ ആശങ്കയായി എച്ച്1എന്‍1 രോഗബാധ. ജൂലായ് 1 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ മലപ്പുറത്ത് മാത്രമായി എച്ച്1എന്‍1 സ്ഥിരീകരിച്ചത് 12 പേര്‍ക്കാണ്. കൂടാതെ 2024ല്‍ 30 കേസുകള്‍ കടന്ന മലപ്പുറത്ത് രോഗ ബാധിതരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.
ഡെങ്കിപ്പനി, എലിപ്പനി, കോളറ, എച്ച് 1 എന്‍ 1, വെസ്റ്റ് നെയ്ല്‍, അമീബിക് മസ്തിഷ്‌ക ജ്വരം എന്നിങ്ങനെ രോഗങ്ങളുടെ പട്ടിക നീളുകയാണ്. വിവിധ തരത്തിലുളള പനി ബാധിക്കുന്ന ഈ സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz