MOVIESOthers

അംബാനിയുടെ വീട്ടില്‍ നടക്കുന്ന ചടങ്ങുകളെ സര്‍ക്കസിനോട് ഉപമിച്ച് ഇന്‍ഫ്‌ളുവന്‍സറായ ആലിയ കശ്യപ്

അനന്ത് അംബാനിയുടേയും രാധികാ മെര്‍ച്ചന്റിന്റെയും വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളെ സര്‍ക്കസിനോട് ഉപമിച്ച് നടനും സംവിധായകനുമായ അനുരാഗ് കശ്യപിന്റെ മകളും ഇന്‍ഫ്‌ളുവന്‍സറുമായ ആലിയ കശ്യപ്. ആത്മാഭിമാനം ഉള്ളതുകൊണ്ടാണ്, ക്ഷണം ലഭിച്ചിട്ടും അവിടേയ്ക്ക് പോകാതിരിക്കുന്നതെന്നും, എല്ലാം പിആര്‍ വര്‍ക്കിന്റെ ഭാഗമാണെന്നും ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സമ്പന്നരുടെ ജീവിതത്തില്‍ താന്‍ ആകൃഷ്ടയാണെന്നും വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ഫോളോ ചെയ്യുന്നുണ്ടെന്നും ഈ കുറിപ്പില്‍ താരം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

‘ചില ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എന്നെ ക്ഷണിച്ചത് അവര്‍ പിആര്‍ വര്‍ക്ക് ചെയ്യുന്നതു കൊണ്ടാണെന്നു തോന്നുന്നു.(എന്തിനാണെന്ന് എന്നോട് ചോദിക്കരുത്). എന്നാല്‍ ഒരാളുടെ വിവാഹത്തിന് എന്നെ വില്‍ക്കുന്നതിനേക്കാള്‍ അല്‍പ്പം കൂടുതല്‍ ആത്മാഭിമാനം എനിക്കുണ്ടെന്ന് വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഞാന്‍ ഇല്ല എന്ന് പറഞ്ഞു,’ ആലിയ കുറിച്ചു.

More news; വിവാഹ വാര്‍ഷികാഘോഷ യാത്രയ്ക്കിടെ പാസ്‌പോര്‍ട്ടും വാലറ്റുമുള്‍പ്പെടെ കള്ളന്‍മാര്‍ മോഷ്ടിച്ചു; തിരികെ നാട്ടിലേക്ക് വരാന്‍ സഹായം തേടി താരദമ്പതികള്‍

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close