കണ്ണൂർ :
കണ്ണൂരിൽ നിധികുംഭം ലഭിച്ചു. ലോഹ നിർമ്മിത പാത്രത്തിനുള്ളിൽനിന്ന് സ്വർണ്ണ ലോക്കറ്റുകൾ, മുത്തുമണികൾ,മോതിരങ്ങൾ,വെള്ളി ആഭരണങ്ങൾ തുടങ്ങിയവ ലഭിച്ചു.കണ്ണൂർ
ശ്രീകണ്പുരത്തിനടുത്ത് ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിധികുംഭം ലഭിച്ചത്.കഴിഞ്ഞ ദിവസം തൊഴിലുറപ്പ് പ്രവർത്തിയിൽ മഴക്കുഴി നിർമ്മിക്കുതിനിടെയാണ് നിധികുംഭം ലഭിച്ചത്. സ്വർണ്ണലോക്കറ്റുകൾ,മുത്തുമണികൾ,മോതിരങ്ങൾ,വെള്ളി ആഭരണങ്ങൾ എന്നിവയാണ് ലോഹനിർമ്മിത പാത്രത്തിൽ ഉണ്ടായിരുന്നത്.
പോലീസിന് കൈമാറിയ നിധികുംഭം ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കി.
ലഭിച്ചു ലഭിച്ച വസ്തുക്കൾ പുരാവസ്തു വകുപ്പ് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.