കണ്ണൂർ പയ്യന്നൂർ കോളജിലെ പത്ത്
സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പോലീസ്.
റാഗിംഗിനിരയായത് ബോഡി ബിൽഡിംഗിൽ ദേശീയ ജേതാവായ
ആൽവിൻ മെറീഷ് ഫെർണാണ്ടസ്.
കണ്ണൂർ പയ്യന്നൂർ കോളജിലാണ് ബിൽഡിംഗിൽ ദേശീയ ജേതാവായ
ജൂനിയർ വിദ്യാർഥിക്ക് നേരേ സീനിയർ വിദ്യാർഥികളുടെ റാഗിംഗ് നടന്നത് .
മാടായി നീരൊഴുക്കുംചാൽ സ്വദേശി ആൽവിൻ മെറീഷ് ഫെർണാണ്ടസാണ് റാഗിംഗിന് ഇരയായത്. മൂന്നാം സമസ്റ്റർ ബോട്ടണി വിദ്യാർത്ഥിയാണ് ആൽവിൻ ആൽവിൻ്റെ പരാതിയിൽ കേസെടുത്ത പയ്യന്നൂർ പോലീസ് മൊഴി രേഖപ്പെടുത്തി.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
അവസാന വർഷ വിദ്യാർഥികളായ
അർജുൻ, ആദിഷ്, സൗരവ്, വിശാൽ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന ആറു പേർ ക്കെതിരേയുമാണ് പയ്യന്നൂർ പോലീസ് കേസെടുത്തിട്ടുള്ളത്.
ജൂലായ് 11 ന് ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്. രണ്ടാം
സെമസ്റ്റർ പരീക്ഷ കഴിഞ്ഞ ശേ ഷം ക്ലാസിലെത്തിയതായിരുന്നു ആൽവിൻ .
കോളജ് കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ വെച്ചാണ് സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ധിച്ചത് എന്നാണ് പരാതി. മുഖത്തിനും ചെവിക്കുമുൾപ്പടെ
പരിക്കേറ്റ ഇയാളെ പയ്യന്നൂ ർ താലൂക്ക് ആശുപത്രിയിൽ പ്ര വേശിപ്പിച്ചു. കേസെടുത്ത പയ്യന്നൂർ പോലീസ് പരാതി കോളേജ് ആൻ്റി റാഗിംഗ് സെല്ലിൽ റിപ്പോർട്ട് ചെയ്യും.
More news; കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാന്തപുരത്തെ സന്ദർശിച്ചു.