Sports
‘വിനേഷ് തോറ്റതല്ല, തോല്‍പ്പിച്ചതാണ്’; ഫോഗട്ടിന്റെ വിരമിക്കലിന് പിന്നാലെ പ്രതികരണവുമായി ബജറംഗ് പൂനിയ
ഡല്‍ഹി: പാരിസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കിയതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച വിനേഷ് ഫോഗട്ടിന് പിന്തുണയുമായി ഗുസ്തി താരം ബജറംഗ് പൂനിയ രംഗത്ത്. താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബജറംഗിന്റെ പ്രതികരണം.വിനേഷ് തോറ്റതല്ല തോല്‍പ്പിച്ചതാണെന്ന് താരം പ്രതികരിച്ചു. ഞങ്ങള്‍ക്ക് എന്നും വിനേഷ് ആണ് വിജയി. വിനേഷ് ഇന്ത്യയുടെ മകളും രാജ്യത്തിന്റെ അഭിമാനവുമാണെന്നാണ് ബജറംഗ് പൂനിയ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
അതേസമയം വിരമിക്കലിന് പിന്നാലെ 2028ലെ ലോസ് എയ്ഞ്ചല്‍സ് ഒളിംപിക്‌സിനായി തയ്യാറെടുക്കണമെന്ന അഭ്യര്‍ത്ഥനകളോട് വിനേഷ് പ്രതികരിച്ചില്ല. എനിക്കെതിരായ മത്സരത്തില്‍ ഗുസ്തി വിജയിച്ചു. ഞാന്‍ പരാജയപ്പെട്ടു. തന്റെ സ്വപ്നങ്ങളും ധൈര്യവും തകര്‍ക്കപ്പെട്ടു. ഇനിയൊരു പോരാട്ടത്തിന് ശക്തിയില്ല. 2001 മുതല്‍ 2024 വരെയുള്ള ഗുസ്തി കരിയറിനോട് വിടപറയുന്നു. എല്ലാവരും തന്നോട് ക്ഷമിക്കണണെന്നായിരുന്നു വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് വിനേഷ് സമൂഹമാധ്യമങ്ങളില്‍ എഴുതിയ കുറിപ്പ്.അതിനിടെ വെള്ളി മെഡല്‍ നല്‍കണമെന്നുള്ള താരത്തിന്റെ അപ്പീലില്‍ കായിക തകര്‍ക്ക പരിഹാര കോടതിയുടെ ഇടക്കാല വിധി ഇന്ന് വന്നേക്കും.