നാട്ടില്‍തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന ധനസഹായപദ്ധതിയായ സാന്ത്വനയുടെ കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് അദാലത്ത് സെപ്റ്റംബര്‍ മൂന്നിന്. വടകര എടോടി മുന്‍സിപ്പല്‍ പാര്‍ക്ക് ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ നടക്കുന്ന അദാലത്തില്‍ മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. താല്‍പര്യമുളളവര്‍ www.norkaroots.org വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആഗസ്റ്റ് 31 നു മുന്‍പായി അപേക്ഷ നല്‍കേണ്ടതാണെന്ന് കോഴിക്കോട് സെന്റര്‍ മാനേജര്‍ സി.രവീന്ദ്രന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +91-7012609608,+91-8281004911, 04952304882/85 (പ്രവൃത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാം. മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാല്‍, ഊന്നുവടി, വീല്‍ചെയര്‍) 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്. വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെയുളളവര്‍ക്കാണ് പദ്ധതി പ്രകാരം അപേക്ഷിക്കാന്‍ കഴിയുക.
www.norkaroots.org , www.nifl.norkaroots.org www.lokakeralamonline.kerala.gov.in
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz