top news

നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകളും അത്ഭുതങ്ങളും വിരിയിച്ച് ഐവ ആര്‍ട്ട് ഓഫ് എഐ

കോഴിക്കോട്: നിര്‍മ്മിതബുദ്ധിയുടെ അനന്ത സാധ്യതകളും അത്ഭുതങ്ങളും അനാവരണം ചെയ്ത് ഐവ ആര്‍ട്ട് ഓഫ് എ.ഐ. ആര്‍ട്ട് ഡിജിറ്റല്‍ ഷോ. സൗജന്യ പ്രവേശനം അനുവദിച്ച് പൊതുജനങ്ങള്‍ക്കു കൂടിയായി കോഴിക്കോട് ടൗണ്‍ ഹാളില്‍ ആര്‍ട്ട് ഓഫ് എ.ഐ നടത്തിയ ഷോ വേറിട്ട അനുഭവമായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മള്‍ട്ടി മീഡിയ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ദാമോദര്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു.

സമസ്ത മേഖലകളിലും ക്രിയാത്മകമായി ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യയാണ് എ.ഐ.അഥവാ നിര്‍മ്മിത ബുദ്ധി. വിദ്യഭ്യാസ മേഖലയില്‍ എഐയുടെ സാധ്യകള്‍ കൊണ്ടുവന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാക്കാന്‍ അധികൃതര്‍ തയ്യാറാവണം. കംപ്യൂട്ടറും ഇന്റര്‍നെറ്റും ഉള്‍പ്പെട എല്ലാ സാങ്കേതിക വിദ്യകളും കടന്നു വന്നപ്പോള്‍ നമ്മള്‍ ആശങ്കയോടെയാണ് കണ്ടത്. പിന്നെ അവയില്ലാതെ വയ്യെന്നുമായി. എഐയുടെ കാര്യത്തിലും ഇതു തന്നെ സംഭവിക്കുമെന്നും ദാമോദര്‍ പ്രസാദ് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വ്യവസായികള്‍, കലാകാരന്മാര്‍ എന്നിവര്‍ക്കായി പ്രത്യേക സെമിനാറുകളും ഷോയുടെ ഭാഗമായി നടന്നു’എ.ഐ ഫോര്‍ ബിസ്‌നസ്’ എന്ന വിഷയത്തില്‍ ഡോണ്‍ എ.ജെ, ‘എ.ഐ ഇന്‍ എജ്യുക്കേഷന്‍’ – ഷിജു സദന്‍, ‘സൈബര്‍ സെക്യൂരിറ്റി’ – സത്യന്‍ കാരയാട്, ‘നെക്സ്റ്റ് ജനറേഷന്‍ എ.ഐ’ -ജോസഫ് തോലത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പാനല്‍ ഡിസ്‌കഷന്‍ ആര്‍ട്ടിസ്റ്റുകളായ ഡാവിഞ്ചി സുരേഷ്, ബാലു ചെറുകുന്ന് എന്നിവര്‍ നയിച്ചു.
‘എ.ഐ. ഇമാജിനേഷന്‍’ എന്ന വിഷയത്തില്‍ എ.ഐ. എഡ്യുക്കേഷണല്‍ ഡയറക്ടര്‍ ടെന്നിസണ്‍ മോറിസും, ‘എ.ഐ സിനിമ’ എന്ന വിഷയത്തില്‍ ആര്‍ട്ട് ഓഫ് എ.ഐ ഫൗണ്ടര്‍ ഷിജു സദനും ലൈവ് ഡെമോണ്‍സ്‌ട്രേഷന്‍ നടത്തി. എ.ഐ ട്യൂളുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങള്‍, വീഡിയോകള്‍, കലാസൃഷ്ടികള്‍, സംഗീതം തുടങ്ങി ആയിരത്തോളം സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയ പ്രദര്‍ശനവും ഷോയുടെ ഭാഗമായുണ്ടായിരുന്നു. 15 എല്‍ഇഡി സ്‌ക്രീനുകളിലായി അവതരിപ്പിച്ച പ്രദര്‍ശനം ഏറെ ആകര്‍ഷകവും വിജ്ഞാനപ്രദവുമായി. ഓപ്പണ്‍ ഫോറത്തോടെ ഐവ ആര്‍ട്ട് ഓഫ് എ.ഐ ആര്‍ട്ട് ഡിജിറ്റല്‍ ഷോയ്ക്ക് തിരശ്ശീല വീണു.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

എ.ഐ സാക്ഷരത ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായുള്ള ആര്‍ട്ട് ഓഫ് എ.ഐയുടെ ആദ്യ ചുവടുവയ്പ്പാണ് കോഴിക്കോട്ടേത്. രാജ്യത്തുടനീളം തുടര്‍ ശില്‍പ്പശാലകള്‍ ആര്‍ട്ട് ഓഫ് എഐ സംഘടിപ്പിക്കും.എഐക്കുറിച്ച് പൊതു സമൂഹത്തിലുള്ള തെറ്റായ ധാരണ തിരുത്തി ഓരോരുത്തര്‍ക്കും അവരവരുടെ പ്രവര്‍ത്തന മേഖലകളില്‍ സഹായകരമായ രീതിയില്‍ എഐ സംസ്‌കാരം വളര്‍ത്തിയെടുക്കാനാണ് ആര്‍ട് ഓഫ് എഐ ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close