കോഴിക്കോട് : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച്
വാസ്കുലർ സൊസൈറ്റി ഓഫ് ഇന്ത്യയും വാസ്കുലർ സൊസൈറ്റി ഓഫ് കേരളയും സംഘടിപ്പിക്കുന്ന വാക്കത്തോൺ നവംബർ 10ന് കോഴിക്കോട് മാനാഞ്ചിറയിൽ നടക്കും. “ആംപ്യൂട്ടേഷൻ-ഫ്രീ വേൾഡ്” എന്ന കാമ്പയിന്റെ ഭാഗമായി നടക്കുന്ന വാക്കത്തോൺ ഏകോപിപ്പിക്കുന്നത് കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലും റോട്ടറി കാലിക്കറ്റ് ഹൈലൈറ്റ് സിറ്റിയും സംയുക്തമായാണ്.
‘നടക്കാം, ആരോഗ്യമുള്ള കോഴിക്കോടിനായി’ എന്ന സന്ദേശവുമായി നടത്തുന്ന വാക്കത്തോൺ മാനാഞ്ചിറ സ്‌ക്വ യറിലെ കിഡ്സൺ കോർണറിൽ നിന്ന് രാവിലെ 6.30 ന് ആരംഭിക്കും. പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അങ്കിത് സിംഗ് ഫ്ലാഗ് ഓഫ് ചെയ്യും.
വാക്കത്തോണിൽ കോഴിക്കോട്ടെ മെഡിക്കൽ രംഗത്തെ പ്രവർത്തകരും സന്നദ്ധ സംഘടനകളും പങ്കാളികളാകും. ഇതിനകം 500 ലേറെ പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. പ്രമേഹത്തിൻ്റെ ഭയാനകമായ ഒരു സങ്കീർണതയാണ് കാലിൻ്റെ ഒരു ഭാഗം നഷ്ടപ്പെടുക അഥവാ “ആംബ്യൂട്ടേഷൻ” എന്നത്. ജീവിതശൈലീ രോഗങ്ങൾ തടയുകയും പ്രമേഹം നിയന്ത്രിക്കുകയും ചെയ്താൽ കൈകാലുകൾ ഛേദിക്കപ്പെടുന്നത് 90% വും തടയാൻ കഴിയുമെന്ന് സ്റ്റാർകെയർ ഹോസ്പിറ്റലിലെ വാസ്ക്കുലർ സർജൻ ഡോ. സുനിൽ രാജേന്ദ്രൻ പറഞ്ഞു. ഇതിന്റെ പ്രചരണാർത്ഥമാണ് വാക്കത്തോൺ സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 8606945541, 8086668332.
വാർത്താസമ്മേളനത്തിൽ വാസ്കുലർ സൊസൈറ്റി ഓഫ് കേരള പ്രസിഡന്റും സ്റ്റാർകെയർ ഹോസ്പിറ്റൽ വാസ്കുലർ സർജറി വിഭാഗം മേധാവിയുമായ ഡോ. സുനിൽ രാജേന്ദ്രൻ, റോട്ടറി കാലിക്കറ്റ് ഹൈലൈറ്റ് സിറ്റി പ്രസിഡണ്ട് അഡ്വ. വി എം മുസ്തഫ, സ്റ്റാർകെയർ ഹോസ്പിറ്റൽ സി ഇ ഒ സത്യ, മാർക്കറ്റിംഗ് മാനേജർ വിനീഷ് നെല്ലിശ്ശേരി എന്നിവർ പങ്കെടുത്തു.’