മിട്ടായിത്തെരുവ് പാർക്കിംഗ് പ്ലാസ നിർമ്മിക്കുക
ഇന്ന് അഡ്രസ് മാളിൽ നടന്ന വ്യാപാരി വ്യവസായി സമിതി മിഠായിത്തെരുവ് യൂണിറ്റ് സമ്മേളനത്തിൽ പാർക്കിംഗ് പ്ലാസ നിർമാണം വൈകുന്നതിനെതിരെയും, അനധികൃത തെരുവ് കച്ചവടത്തിന് എതിരെയും പ്രമേയം പാസാക്കി.
യോഗം സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു, സംസ്ഥാന കമ്മിറ്റി അംഗം വരുൺ ഭാസ്കർ മുഖ്യപ്രഭാഷണം നടത്തി, മേഖല നേതാക്കൾ പങ്കെടുത്തു.പുതിയ ഭാരവാഹികളായി നവാസ് കോയിശ്ശേരി (പ്രസിഡന്റ്), ഷിനോജ് എം (സെക്രട്ടറി ), സിറാജ് സഫാരി (ട്രഷറർ) എന്നിവരെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു.



