INDIA

തമിഴ്നാട് തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനിക്കെ വോട്ടിന് പണം നൽകൽ ആരോപണം ശക്തം

തമിഴ്നാട് : തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിക്കുന്നതിനിടെ, സംസ്ഥാനത്തുടനീളം വോട്ടിന് പണം നൽകുന്നുവെന്ന ആരോപണങ്ങൾ വ്യാപകം.വോട്ടർമാർക്ക് പണം നൽകിയതിന് മൂന്ന് എഐഎഡിഎംകെ പ്രവർത്തകർ അറസ്റ്റിലായി.
വോട്ടിന് പണം നൽകാൻ പദ്ധതിയിട്ടെന്നാരോപിച്ച് ആലങ്കുളം എഐഎഡിഎംകെ സ്ഥാനാർത്ഥി കെ.ആർ.പി. പ്രഭാകരനും അൻപതോളം പ്രവർത്തകർക്കുമെതിരെ കേസെടുത്തു. ഇതിനെക്കുറിച്ചുള്ള നിർദേശങ്ങൾ നൽകുന്ന വീഡിയോയും പുറത്തുവന്നു.
ഡിഎംകെ സ്ഥാനാർത്ഥി സെന്തിൽ ബാലാജി ഒരു വോട്ടിന് 5000 രൂപ നൽകുന്നുവെന്ന് എഐഎഡിഎംകെ സ്ഥാനാർത്ഥി കെ. അർജുനൻ ആരോപിച്ചു.

https://www.youtube.com/watch?v=931DPdt__ps

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close