KERALA

നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ കേസ്: എ. ഷാനവാസിന് വീണ്ടും പാർട്ടി അംഗത്വം

ആലപ്പുഴ:നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നേതാവ് ഷാനവാസിന് സിപിഐഎം വീണ്ടും പാർട്ടിയിലേക്ക് തിരിച്ചെടുത്തു. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് ഇത് സംബന്ധിച്ച തീരുമാനം. നേരത്തെ തിരിച്ചെടുക്കാൻ തീരുമാനിച്ചെങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാൽ അത് പരിഗണിച്ചില്ല. നേരത്തേ ഷാനവാസിന് ആലപ്പുഴ  നഗരസഭയിൽ സിപിഐഎം സീറ്റ് നൽകിയത് വിവാദമായിരുന്നു.
2023 ജനുവരിയിലാണ് ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയതായി കണ്ടെത്തിയത്. ലോറി വാടകയ്ക്ക് എടുത്തവരാണ് ഇതിന് പിന്നിലെന്ന് ഷാനവാസ് വിശദീകരിച്ചിരുന്നെങ്കിലും, പാർട്ടിയെ അറിയിക്കാതെ ലോറി വാങ്ങിയതും സംഭവത്തിലെ വിവാദങ്ങളും കാരണം പാർട്ടി അദ്ദേഹത്തെ പുറത്താക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close